2010, ജൂൺ 22, ചൊവ്വാഴ്ച

നിരാശ കാമുക യൂണിയന്‍ രൂപീകരണം

പ്രേമ നൈരാശ്യത്തിന്‍റെ തടവറയില്‍ നഷ്ടമായ വസന്തത്തെ ഓര്‍ത്തു വിലപിച്ച്
പ്രണയമേല്‍പ്പിച്ച നോവും നൊമ്പരങ്ങളുമായി
തകര്‍ന്ന മനസ്സോടെയും ശരീരത്തോടെയും ജീവിക്കുന്ന ഒരു പൂര്‍വ്വ കാമുകനാണോ നിങ്ങള്‍...?
പ്രണയത്തിന്‍റെ താജ് മഹല്‍ പടുത്തുയര്‍ത്തുമ്പോഴേക്കും ഒരു ചീട്ടു കൊട്ടാരം പോലെ അത് തകര്‍ത്തെറിഞ്ഞവളോടു നിങ്ങള്‍ക്കു വെറുപ്പാണോ..?
അതോ അവളെ എന്നും സ്നേഹിക്കാന്‍ മാത്രം ആണോ നിങ്ങള്‍ക്കിഷ്ടം...?
അവള്‍ എന്നേയ്ക്കും സ്വന്തമല്ലാതായി എന്ന സത്യം അംഗീകരിക്കാനാവാതെ ഉഴറുമ്പോഴും നെരൂദയുടെ

"അവളെ ഞാനുമ്മ വച്ച പോല്‍ മറ്റൊരാള്‍..
ആ മൃദുല മേനി..
സൌവ്വര്‍ണ്ണ ദീപ്തമാം അനന്തമാം കണ്ണുകള്‍.."

എന്ന വരികള്‍ വായിക്കുമ്പോള്‍ നിങ്ങള്‍ക്ക് സ്വയം ശപിക്കാന്‍ തോന്നാറുണ്ടോ..?
അവള്‍ പോയ ശേഷം നിങ്ങള്‍ ആകെ മാറിയെന്നു ചുറ്റുമുള്ളവര്‍ പറയാറുണ്ടോ..?
എങ്കില്‍ പ്രിയപ്പെട്ട അവശ കാമുകന്മാരെ..
നിങ്ങള്‍ക്കായിതാ ഒരു സന്തോഷ വാര്‍ത്ത..
അവശത അനുഭവിക്കുന്ന സകല നിരാശ കാമുകന്മാര്‍ക്കും ഒരു സംഘടന ഒരുങ്ങുന്നു..
'അഖില കേരള നിരാശ കാമുക യൂണിയന്‍' എന്ന പേരില്‍..

ഒരു നിമിഷം ശ്രദ്ധിക്കൂ..
അവള്‍ക്കു വനിതാ കമ്മീഷന്‍ ഉണ്ട്..
നിങ്ങള്‍ വിവാഹ വാഗ്ദാനം നല്‍കി വഞ്ചിച്ചു എന്ന് അവകാശപ്പെട്ട് അവള്‍ക്കു അവിടെ അഭയം തേടാം..നിങ്ങളെ മനപ്പൂര്‍വ്വം കുരുക്കിലാക്കാനും അവള്‍ക്ക് ഇത് വഴി സാധിക്കും..
എന്നാല്‍ നിങ്ങള്‍ക്കോ..?
വിവാഹം, കഴിക്കുന്നുണ്ടെങ്കില്‍ അത് ചേട്ടനെ മാത്രം ആകും എന്ന് പറഞ്ഞു പ്രലോഭിപ്പിച്ച്,
കൊതിപ്പിച്ച്,നിങ്ങളെ ചതിച്ചു കടന്നു പോയവള്‍ക്കെതിരെ നിങ്ങള്‍ എവിടെ പോകും..?
എങ്ങനെ പ്രതികരിക്കും..?

ഗാര്‍ഹിക പീഡനം ഇപ്പോള്‍ ഏറെയും പുരുഷന്മാര്‍ക്കു നേരെ ആയിട്ടുപോലും കാലാകാലങ്ങളായുള്ള പുരുഷാവകാശ കമ്മീഷന്‍ എന്ന ആവശ്യം സര്‍ക്കാര്‍ ഇനിയും അനുവദിച്ചു തരാത്ത സ്ഥിതിവിശേഷത്തില്‍ അഖില കേരള നിരാശ കാമുക യൂണിയന്‍ അനിവാര്യമായിരിക്കുന്നു...

ഇവിടെ നിങ്ങള്‍ക്ക് ഒരു ആശ്വാസ തീരം കണ്ടെത്താം.
അഖില കേരള നിരാശ കാമുക സമ്മേളനത്തില്‍ പങ്കെടുത്ത് ഏറ്റവും മികച്ച നിരാശ കാമുകന്‍ അവാര്‍ഡും സ്വന്തമാക്കാം..
ഒരു പക്ഷെ ഒരുങ്ങുന്നത് നിങ്ങള്‍ രണ്ടു പേരുടെയും പുന:സമാഗമത്തിനുള്ള വേദി കൂടി ആകാം..
എന്നെ പോലെയുള്ള പ്രശസ്തരായ നിരാശ കാമുകന്മാര്‍, മനശാസ്ത്ര വിദഗ്ധര്‍, കുടുംബ കോടതിയിലെ പ്രഗത്ഭരായ അഭിഭാഷകര്‍,പലതിനോടും പട വെട്ടി പ്രണയിച്ചു വിവാഹിതരായവര്‍, എന്നിവര്‍ അടങ്ങുന്ന ബെഞ്ച് നിങ്ങള്‍ രണ്ടു പേര്‍ക്കും കൌന്‍സിലിങ്ങിനുള്ള സൌകര്യം ഒരുക്കുന്നു..
അമൃത ചാനലിലെ 'കഥയല്ലിത് ജീവിതം' കവച്ചു വയ്ക്കുന്ന പ്രകടനം കാഴ്ച വെച്ചാല്‍ ഒരു പക്ഷെ നിങ്ങള്‍ക്ക് തിരിച്ചു കിട്ടുന്നതു ഒരിക്കല്‍ എന്നേയ്ക്കും നഷ്ടമായെന്നു കരുതിയ പഴയ വസന്തം തന്നെ ആകും..

നിങ്ങള്‍ രണ്ടു പേര്‍ക്കുമിടയിലെ പ്രശ്നം ഏതുമാകട്ടെ..
മാതാപിതാക്കള്‍ ആകട്ടെ..
അവളുടെ ജാതി\മതം ആകട്ടെ..
പണമോ,കുടുംബമഹിമയോ,ജോലിയോ ആകട്ടെ..
അതുമല്ലെങ്കില്‍ അവള്‍ക്കു നിങ്ങളുടെ മരം ചുറ്റി പ്രേമം കളിച്ചു മടുത്തതോ താങ്കളെ പോലെയുള്ള ഒരു കോന്തനെ കെട്ടാനുള്ള അവളുടെ വിമുഖതയോ അങ്ങനെ എന്തും ആകട്ടെ..
യൂണിയന്‍ മധ്യസ്ഥതയ്‌ക്കു ശ്രമിക്കുന്നതായിരിക്കും..

അങ്ങനെ വീണ്ടും പരസ്പരം പ്രണയിക്കാന്‍ തയാറാകുന്നവരെ ഒട്ടും വൈകിക്കാതെ തന്നെ യൂണിയന്‍റെ നേതൃത്വത്തില്‍ പിടിച്ചു കെട്ടിക്കുന്നതും ആയിരിക്കും...കെട്ടാന്‍ വൈകുന്തോറും പിന്നെയും അകലാന്‍ സാധ്യത കൂടുമെന്ന തിരിച്ചറിവ് യൂണിയനുണ്ട്.

കൌമാരക്കര്‍ക്കിടയിലും ക്യാംമ്പസുകളിലും യൂണിയന്‍ പ്രണയത്തിന്‍റെ ധൂഷ്യ വശങ്ങളെ പറ്റി ബോധവത്കരണം സംഘടിപ്പിക്കും.
കൌണ്‍സിലിംഗ് ആവശ്യമായവര്‍ക്ക് മുളയിലേ നുള്ളി കളയാന്‍ അത് നല്‍കും..
പല പ്രണയങ്ങളും തകരുന്നത് സെലക്ടീവ് ആകാത്തതിന്‍റെയും വ്യക്തമായ മാര്‍ഗ നിര്‍ദ്ദേശങ്ങളുടെ അഭാവവും മൂലമാണ്..

സത്യ ക്രിസ്ത്യാനിയായ ഏതെങ്കിലും പിതാവ് മകളെ മുസ്ലീമിന് കെട്ടിച്ചു കൊടുക്കുമോ..?
മുതലാളിയുടെ മകളെയാണോ ടാപ്പിങ്ങുകാരന്‍റെ മകന്‍ പ്രണയിക്കുന്നത്..?
കിട്ടിയാല്‍ കിട്ടി..പോയാ..ഇവിടെ യൂണിയനില്‍ ചേരാം..
പ്രേമിക്കുമ്പോള്‍ കുറച്ചു കൂടി സെലക്ടീവ് ആകാമെന്നും ചന്തം കണ്ടു വീഴരുതെന്നുമുള്ള ഉപദേശത്തോടൊപ്പം അനുഭവസ്ഥരുടെ അനുഭവങ്ങളും പങ്കു വയ്ക്കും..
'പ്രണയിക്കുന്നവര്‍ക്ക് 101 മാര്‍ഗ നിര്‍ദേശങ്ങള്‍',
'എങ്ങനെ നനായി പ്രേമിക്കാം'..എന്നീ പുസ്തകങ്ങള്‍ ഉടന്‍ പ്രസിദ്ധീകരിക്കുന്നതായിരിക്കും.
ഇവയൊക്കെ യൂണിയന്‍റെ പ്രവര്‍ത്തനങ്ങളില്‍ ചിലത് മാത്രം..

താങ്കള്‍ ചെയ്യേണ്ടതും ഇത്ര മാത്രം..
മുമ്പ് പ്രണയിച്ചിരുന്നുവെന്നും, ആ പ്രണയം തകര്‍ന്നു തരിപ്പണം ആയെന്നും ഇപ്പോള്‍ മറ്റാരെയും പ്രണയിക്കുന്നില്ല എന്നും ഏറ്റവും അടുത്ത രണ്ടു സുഹ്രുത്തുക്കള്‍ സാക്ഷ്യപ്പെടുത്തിയ ഒരു സത്യവാങ്ങ് മൂലവും പ്രണയിച്ചിരുന്നതിന്‍റെ തെളിവായി അവള്‍ നിങ്ങള്‍ക്കു സമ്മാനിച്ച പ്രേമ ലേഖനങ്ങള്‍,
പിറന്നാള്‍ സമ്മാനം,തുടങ്ങി പ്രണയത്തിന്‍റെ നിത്യ സ്മാരകങ്ങളായി താങ്കള്‍ കാത്തു സൂക്ഷിക്കുന്നവയുടെ ഫോട്ടോ കോപ്പിയും താഴെ കാണുന്ന വിലാസത്തില്‍ ഉടന്‍ അയച്ചു തരുക..
niraashakaamukan@gmail.com

യൂണിയന്‍റെ ഒഫീഷ്യല്‍ വെബ്‌ സൈറ്റ് ആയ http://kaamukavilaapam.blogspot.com/ ഫോളോ ചെയ്യുന്നവര്‍ക്കും അംഗത്വം ലഭിക്കുന്നതാണ്..

(NB:പ്രണയിക്കുന്നവരെക്കാള്‍ കൂടുതല്‍ പ്രണയിച്ചു പരാജയം അടഞ്ഞവര്‍ ആണെന്ന തിരിച്ചറിവില്‍ താങ്കളുടെ നിരാശയുടെ തോത് അളക്കാന്‍ 'പ്രണയ നൈരാശ്യ തോത് വിശകലന' പരീക്ഷയും ഇന്റര്‍വ്യൂ വും ഉണ്ടായിരിക്കുന്നതാണ്..)

46 അഭിപ്രായങ്ങൾ:

  1. നിരാശ കാമുക യൂണിയനെ കുറിച്ചുള്ള നിങ്ങളുടെ വിലയേറിയ നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും ക്ഷണിക്കുന്നു..

    മറുപടിഇല്ലാതാക്കൂ
  2. നല്ല ബെസ്റ്റ് ഐഡിയ..പക്ഷെ പ്രേമിക്കാത്തവർക്ക് ഇതിൽ മെമ്പർഷിപ്പ് കിട്ടില്ല അല്ലേ..

    ഭാവിയിൽ ഒരു നിരാശകാമുകൻ ആവാതിരിക്കാനുള്ള മാർഗ്ഗ നിർദ്ദേശങ്ങൾ നല്ക്കുന്ന ഒരു തപാൽ കോഴ്സ് കൂടി തുടങ്ങിയാൽ, ഞങ്ങളെപ്പോലെയുള്ള സത്യസന്ധരും
    നിഷ്കളങ്കരും സൽസ്വഭാവികളും സുന്ദരരുമായ ഒരുപാട് ചെറുപ്പക്കാർ രക്ഷപ്പെടുമായിരുന്നു.

    മറുപടിഇല്ലാതാക്കൂ
  3. പെണ്ണുങ്ങള്‍ക്ക് മെംബര്‍ഷിപ്പ് ഇല്ലേ, കഷ്ടായി. വലിയോരു നേതാവിനെ നിങ്ങള്‍ക്ക് നഷ്ടായി...

    മറുപടിഇല്ലാതാക്കൂ
  4. ഞാനൊരു നിരാശാ കാമുകന്‍ പോയിട്ട്, വെറുമൊരു കാമുകന്‍ പോലുമല്ല. പ്രേമിക്കപ്പെടാനുള്ള മിനിമം യോഗ്യത ഒരു പെണ്ണും ഇതുവരെയെന്നില്‍ കാണാത്തതിന്, ഞാന്‍ ദൈവത്തിനോട് പരാതിപറയാറുണ്ട്. എന്നെങ്കിലും എവിടെയെങ്കിലും വെച്ച് ഏതെങ്കിലും ഒരുവള്‍ എന്നെ തിരിച്ചറിയും. അന്നു കൊടുക്കം അവള്‍ക്കിട്ട് രണ്ടെണ്ണം.. എന്തായാലും താങ്കളുടെ ഈ ശ്രമത്തിന് ഈ അയോഗിയുടെ അഭിനന്ദനങ്ങള്‍...

    മറുപടിഇല്ലാതാക്കൂ
  5. ബൂലോകത്തെ പ്രണയ കവികൾക്കായി സംവരണം ഏർപ്പെടുത്തുമോ?

    പുതിയ സംഘടനക്ക് അഭിവാദ്യങ്ങൾ...

    മറുപടിഇല്ലാതാക്കൂ
  6. വൺവേ പ്രേമം പൊളിഞ്ഞവരേയും സംഘടനയിൽ ചേർക്കുമോ?
    കാമുകനാവാൻ സാധിക്കാഞ്ഞതിൽ നിരാശയുള്ളവരെ ചേർക്കുമോ?

    മറുപടിഇല്ലാതാക്കൂ
  7. ധീരതയോടെ നയിച്ചോളൂ, ലക്ഷം, ലക്ഷം പിന്നാലെ. പിന്നെ മാഷേ, എല്ലാ നിരാശാകാമുകപോസ്റ്റിലും നെരൂദയെ കൂട്ടുപിടിച്ചാൽ, മൂപ്പർ നിരാശാകാമുകരുടെ ആഗോള പ്രസിഡണ്ടാണെന്നു ധരിക്കും, വിപ്ലവത്തിന്റെ ഇടവിളകൃഷി മാത്രമായിരുന്നു നെരൂന് പ്രണയം.

    മറുപടിഇല്ലാതാക്കൂ
  8. ഒത്തിരി നാള്‍ മുമ്പേ പിക്ക്ചര്‍ സ്ക്രാപ്പ് ആയി ഇതേ കാര്യം കണ്ടിരുന്നു
    അതുകൊണ്ട് പുതുമ തോന്നിയില്ലാ

    മറുപടിഇല്ലാതാക്കൂ
  9. അജ്ഞാതന്‍2010, ജൂൺ 22 10:07 PM

    Their exist an assosiation called SOBS(Society of Broken heartS)in CUSAT, since 2002 they celebrate Feb 13 as sobs day,

    മറുപടിഇല്ലാതാക്കൂ
  10. ഒരുപാട് പെണ്ണുങ്ങളെ പ്രേമിച്ചു നിരാഷരായവര്‍ക്ക്, അത് അധിക യോഗ്യത ആയി കണക്കിലെടുത്ത് പ്രത്യേക മെമ്പര്‍മാര്‍ ആക്കുമോ?
    അജ്ഞാത പുതിയ ഒരു കാര്യം പറഞ്ഞും തന്നു. വിശദ വിവരങ്ങള്‍ തരൂ. ആഗോള നിരാശ കാമുകന്മാര്‍ക്കു നന്ദി.
    ലൈല മജ്നുവിലെ, മജ്നുവിനെ പ്രസിഡന്റ്‌ ആഅക്കനമെന്നാ എന്റെ അഭിപ്രായം. കാരണം ലോകത്ത് നിരാശനായി ഭ്രാന്തനായ ആദ്യ കാമുകനായിരിക്കും ഒരു പക്ഷെ അദ്ദേഹം.

    മറുപടിഇല്ലാതാക്കൂ
  11. നല്ല ഐഡിയ. എന്‍റെ ബ്ലോഗിലെ മുഴുവന്‍ പ്രണയകവിതകളും കാമുകന്മാരും, നിരാശാകാമുകന്മാരും, ഇനി കാമുകന്മാരാകാന്‍ സാദ്ധ്യതയുള്ളവര്‍ക്കുമായി സമര്‍പ്പിച്ചിട്ടുള്ളതാണ്. ഞാന്‍ ജന്മനാ കാമുകന്‍ ആണ്. ഒരു മെംബര്‍ഷിപ്പ് കിട്ടാന്‍ വല്ല ചാന്‍സും ഉണ്ടോ?

    മറുപടിഇല്ലാതാക്കൂ
  12. ബഹുമാനപ്പെട്ട നിരാശകാമുക യൂണിയന്‍ കേരള സം‌സ്ഥാന പ്രസിഡന്റിനു,
    സാര്‍,
    ഞങ്ങളുടെ നിരാശകാമുക യൂണിറ്റ് വളരെ സജീവമായി പ്രവര്‍ത്തിക്കുന്നുണ്ട് എന്നറിയിക്കുന്നതില്‍ സന്തോഷമുണ്ട്.
    പഴയ നിരാശകാമുകസൂപ്പര്‍താരം നമ്മുടെ വേണു നാഗവള്ളി ചേട്ടനാണു ഞങ്ങളുടെ യൂണിറ്റിന്റെ ഉല്‍ഘാടനം നിര്‍‌വ്വഹിച്ചതു എന്നതില്‍ ഞങ്ങള്‍ക്കുള്ള അഭിമാനവും സന്തോഷവും മറച്ചു വെക്കുന്നില്ല.

    നിരാശകാമുക പ്രസ്ഥാനത്തിന്റെ നെടുംതൂണുകളായിരുന്ന (പഴയ കാല)അവശ കാമുകന്മാരുടെ
    ഓര്‍മ്മക്കുറിപ്പുകള്‍,പ്രണയമറിയിക്കാന്‍ അവരുപയോഗിച്ച ശൈലികള്‍,പ്രണയം മൂത്ത് എഴുതിപോയ
    കവിതകള്‍.സദാ സമയവും പാടി നടന്ന പ്രണയ ഗാനങ്ങള്‍ തുടങ്ങി ഒരു കാലഘട്ടത്തിന്റെ നിരാശപ്രണയം മുഴുവന്‍ ഒപ്പിയെടുത്ത അപൂര്‍‌വ്വ ശബ്ദ/ രേഖകളടങ്ങിയ പ്രണയകാല ആര്‍ക്കൈവിനാണു ഞങ്ങള്‍
    ആദ്യമായി രൂപം കൊടുത്തതു..
    പുതു തലമുറക്കായി
    " പ്രണയ നൈരാശ്യം മൂലം എങ്ങനെ നല്ല ഒരു ജീവിതം കുട്ടിച്ചോറാക്കി
    മറ്റുള്ളവരുടെ മുന്നില്‍ പരിഹാസ്യരാവാം"
    എന്ന ഒരു പഠനക്ലാസ്സും ഇതോടൊപ്പം വിജയകരമായി നടത്തുകയുണ്ടായി.

    കാമുക വിലാപം/നൈരാശ്യം / ജീവിതം കട്ടപ്പൊക വിഷയമാക്കി ടീവി പ്രോഗ്രാമുകള്‍ തയ്യാറാക്കുവാനും
    അത്തരം ടെലിഫിലിമിനു സാമ്പത്തിക സഹായം ചെയ്യാനും പദ്ധതി തയ്യാറാക്കി.
    നിരാശകാമുകന്മാര്‍ക്ക് പട്ട,കഞ്ചാവ്, ദിനേശ് ബീഡി തുടങ്ങിയ ഉപയൊഗിക്കുന്നതില്‍ വിദഗ്ധ പരിശീലനവും
    സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് മേല്പ്പറഞ്ഞവ വാങ്ങി ഉപയോഗിക്കാന്‍ പലിശ രഹിത വായ്പയും നല്‍കുവാനും തീരുമാനിച്ചു.

    എന്നാല്‍ നിരാശ മൂത്ത് ആതമഹത്യ ചെയ്യാന്‍ തയ്യാറായവര്‍ക്ക്
    തൂങ്ങിച്ചാവാനുള്ള കയര്‍, പാടത്തും പറന്മ്പിലും അടിക്കുന്ന വിഷമരുന്ന്,ഉറക്ക ഗുളികകള്‍
    തുടങ്ങിയവ വാങ്ങുവാനുള്ള പണം സൗജന്യമായി നല്‍കുന്നതാണു.
    (ഏതെങ്കിലും കാരണവശാല്‍ ചത്തില്ലെങ്കില്‍ തുക തിരികെയടക്കണമെന്നും വ്യവസ്ഥ ചെയ്തിരിക്കുന്നു.)

    ഈ പ്രസ്ത്ഥാനത്തിന്റെ ഓരോ യൂണിറ്റും പഞ്ചായത്ത്/വാര്‍ഡു അടിസ്ഥാനമാക്കി തുടങ്ങണമെന്നും
    ഈ മഹത് പ്രസ്ഥാനത്തിനെ ചില കുബുദ്ധികള്‍ മത/ രാഷ്ട്റീയ വൈഭാഗീയത കുത്തി നിറച്ച്
    തകര്‍ക്കാന്‍ ശ്രമിക്കുന്നുണ്ടങ്കിലും അതിനെതിരെ ശക്തമായി പോരാടിക്കോണ്ട്
    ഇതൊരു ദേശീയ പ്രസ്ഥാനമാക്കി മാറ്റുന്നതിലേക്ക് ജനകീയ പ്രശനങ്ങളില്‍ ഇടപെട്ട്
    പ്രക്ഷോഭങ്ങള്‍ സം‌ഘടിപ്പിച്ച് കൊണ്ട് മുഖ്യധാരയിലേക്ക് നമ്മള്‍ വരണമെന്നും
    അധികാരത്തിന്റെ ഇരുണ്ട ഇടവഴികള്‍ നമുക്കന്യമല്ല എന്നു കാണിച്ച് കൊടുക്കുവാനും
    ഈ ന്യൂന പക്ഷത്തിന്റെ സം‌വരണ സൗജന്യങ്ങള്‍ നേടിയെടുത്ത് ഒരു നാള്‍
    ഈ നാടിന്റെ തന്നെ ഭരണം നമ്മള്‍ കൈപ്പിടിയിലൊതുക്കുമെന്നും
    ഉറക്കെ ഉറക്കെ പ്രഖ്യാപിച്ചു കൊണ്ടണു മേല്‍ യൂണിട്ടിന്റെ പ്രഥമ സമ്മേളനത്തിനു
    തിരശ്ശീല വീണത്.

    ((നാണപ്പന്‍ ചേട്ടന്റെ പട്ട ഷാപ്പില്‍ നിന്ന് കഴുത്തിനു പിടിച്ച് പുറത്തേക്കിട്ടപ്പോഴാണു
    സമ്മേളനത്തിനു കലാശകൊട്ടായത് എന്ന വാര്‍ത്ത ആരും വിശ്വസിക്കരുത്..
    ഇതിനു പിന്നില്‍ മുതലാളിത്ത രാഷ്ട്രങ്ങള്‍ക്ക് ഓശാന പാടുന്ന മാധ്യമ സിന്‍ഡിക്കേറ്റിന്റെയും
    ഏലക്കാട് റബ്ബര്‍ പ്ലാന്റര്‍ മാത്തുക്കുട്ടിച്ചന്‍ (ഒന്നു കൂടെ വ്യക്തമാക്കിയാല്‍ നമ്മുടെ മോളിക്കുട്ടിയുടെ അച്ചായന്‍)
    കുന്നുമ്മല്‍ അന്തുമാന്‍ കുട്ടി ഹാജി (ലൈലാന്റെ ഗള്‍ഫ് റിട്ടേണ്‍ മൂത്താപ്പ) തുടങ്ങിയവരുടെ കറുത്തതും
    വെളുത്തതുമായ കൈകളാണെന്ന് ഞങ്ങള്‍ ഉറപ്പിച്ചും തറപ്പിച്ചും പറയുന്നു.!)

    മറുപടിഇല്ലാതാക്കൂ
  13. അവസാനം യൂണിയനീച്ചേർന്നു കഴിഞ്ഞു വല്യാ ആളായി പണവും പ്രശസ്തീം പുതിയ കാമുകീം ഒക്കെയാ‍വുമ്പോ, ഞങ്ങളെ പെരുവഴീലാക്ക്വോ?

    മറുപടിഇല്ലാതാക്കൂ
  14. അവസാനം യൂണിയനീച്ചേർന്നു കഴിഞ്ഞു വല്യാ ആളായി പണവും പ്രശസ്തീം പുതിയ കാമുകീം ഒക്കെയാ‍വുമ്പോ, ഞങ്ങളെ പെരുവഴീലാക്ക്വോ?

    മറുപടിഇല്ലാതാക്കൂ
  15. ഈ ഒരു കുറവ് കൂടിയെ ഉള്ളായിരുന്നു
    :)

    മറുപടിഇല്ലാതാക്കൂ
  16. ഉം ..നന്നായി അരുനെട്ടന്‍ പറഞ്ഞപ്പോലെ ഈ ഒരു കുറവ് ഉണ്ടായിരുന്നു

    മറുപടിഇല്ലാതാക്കൂ
  17. @ബി സ്റ്റുഡിയോ:ഭാവിയില്‍ തുടങ്ങുന്നതാണ്.
    @നിലീമം:അതെ കുറിച്ച് ആലോചിക്കുന്നുണ്ട്..
    @കെട്ടുങ്ങല്‍:കൊടുക്കാമെന്നല്ല,
    കൊടുക്കണം..നന്ദി.
    @അലി:സംവരണം ഏര്‍പ്പെടുത്താം.
    പക്ഷെ അവര്‍ എപ്പോഴെങ്കിലും പ്രണയിച്ചവര്‍ ആകണം..
    @അപ്പൂട്ടന്‍:അതെ കുറിച്ച് പഠിക്കുന്നുണ്ട്..
    @ശ്രീനാഥന്‍:നന്ദി..
    @കൂതറ:ഇതു വായിച്ചില്ല എന്ന് കരുതിയാല്‍ മതി.
    @അഞ്ജാത:അതെ കുറിച്ച് കൂടുതല്‍ പറയൂ.
    @സുല്‍ഫി:ഇക്കാര്യവും അനുഭാവപൂര്‍വ്വം പരിഗണിക്കുന്നുണ്ട്.

    മറുപടിഇല്ലാതാക്കൂ
  18. @ജയകൃഷ്ണന്‍:ജന്മനാ കാമുകന്‍ ആണെന്നുള്ള സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം.എങ്കില്‍ ഓക്കേ..
    @നൗഷാദ്‌:നിങ്ങളെ സമ്മതിച്ചു..നിങ്ങളു പുലി തന്നെ..
    @ഡോക്ടര്‍:വേഗം യൂണിയനില്‍ ചേര്‍ന്നോ..ആജീവനാന്ത പെന്‍ഷന്‍ ലഭിക്കുന്നതാണ്..
    @പെരൂരാന്‍:എവിടെ ആവശ്യപ്പെട്ട ഡോക്ക്യുമെന്റുകള്‍?(നന്ദി)
    @ഒഴാക്കന്‍:ആയിക്കോട്ടെ..
    നിങ്ങളു വായിച്ചിട്ടില്ല,ഞാന്‍ എഴുതിയിട്ടുമില്ല..പോരെ?
    അരുണ്‍&ഏറക്കാടന്‍:ആ കുറവും നികത്തിയില്ലേ..?
    നിരാശ കാമുക യൂണിയന്‍ രൂപീകരണത്തിനു ലഭിച്ച തണുപ്പന്‍ പ്രതികരണത്തില്‍ അതൃപ്തി അറിയിക്കുന്നു.ബൂലോകത്ത് നിരാശ കാമുകന്മാര്‍ കുറവായത് കൊണ്ടോ,അറിയില്ല,ഭാവിയില്‍ എപ്പോയെങ്കിലും നിരാശകാമുകന്‍ ആയിത്തീരുകയാണെങ്കില്‍ യൂണിയനിലേക്ക് മടിക്കാതെ ധൈര്യമായി കടന്നു വരാം..
    കാമുകവിലാപം വായിച്ച എല്ലാവര്‍ക്കും ഒരായിരം നന്ദി..

    മറുപടിഇല്ലാതാക്കൂ
  19. പ്രണയിക്കാതെ പോവുന്ന യൗവ്വനവും
    പരിമളം പരത്താത്ത പനിനീരും ഒരു പോലാ..

    തിരക്കിട്ട ജീവിത്തത്തില്‍ വല്ലപ്പോഴും ഒരോര്‍മ്മത്തെറ്റുപോലെ
    കടന്നു വരുന്ന പഴയ പ്രണയിനിയുടെ (അറിയാതെ പോയ സ്നേഹത്തിന്റെ) മുഖവും ഓര്‍മ്മകളും
    ഒരു നെടുവീര്‍പ്പോടെ ഓര്‍ക്കാതെപോവുന്ന ഒരു ജന്മവുമില്ല...

    എന്തായാലും പ്രണയത്തെക്കാളേറെ നിരാശപ്രണയത്തിനു ചൂടും ചൂരും കൂടും...

    (പുലികളൊക്കെ വായിച്ചു കാണും..കുടുംബകലഹം പേടിച്ചിട്ടാ കമന്റാത്തത്!)

    നന്നായി എഴുതി.. ആശംസകള്‍..

    മറുപടിഇല്ലാതാക്കൂ
  20. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

    മറുപടിഇല്ലാതാക്കൂ
  21. അതു കൊള്ളാം .നല്ല ഐഡിയ
    :)

    മറുപടിഇല്ലാതാക്കൂ
  22. ആഹാ പരിപാടി കൊള്ളാം .....
    എനിക്കേതായാലും മെമ്പര്‍ഷിപ്പ് വേണ്ട ( ഞാന്‍ ആരെയും പ്രേമിച്ചിട്ടില്ലാ എന്ന് ഭാര്യയോട് പറഞ്ഞത് ഇനി അവള്‍ ഞാന്‍ മെമ്പറായി എന്നറിഞ്ഞാല്‍.....)
    ഈ കമന്‍റ് അവള്‍ കാനാതിരുന്നാല്‍ മതിയായിരുന്നു...

    മറുപടിഇല്ലാതാക്കൂ
  23. പാര്‍ടിയായി...ഇനി ഒരു ഹര്‍ത്താല്‍ ആവാം..!!

    മറുപടിഇല്ലാതാക്കൂ
  24. നിരാശാ കാമുകാ ..
    ഇത്രമേല്‍ പ്രണയത്തെ വെറുക്കാന്‍ എന്തുണ്ടായി ?
    അല്ലെങ്കിലും നിങ്ങള്‍ പുരുഷന്മാര്‍ വെറും ലോല ഹൃദയരാണ്
    വിചാരിച്ചത് പോലെ നടന്നില്ലെങ്കില്‍ നിങ്ങള്‍ക്ക്‌ സഹിക്കാനകില്ല
    അതിന്റെയെല്ലാം പ്രതിഫലനമാണ് ഇത്
    നല്ല ഭംഗിയുള്ള ഒരു കളിപ്പാട്ടം സ്വന്തമാക്കുന്ന കുട്ടിയെ പോലെയാണ് നിങ്ങള്ക്ക് പ്രണയസാഫല്യം
    അതുകൊണ്ടാണ് ഇങ്ങനെ നിരാശപ്പെടേണ്ടി വരുന്നത്
    ഇനിയെങ്കിലും ആരെയെങ്കിലും പ്രണയിക്കാന്‍ തോന്നിയാല്‍ ഒരു ഉപദേശം ...... നിങ്ങളുടെ കാമുകി ഒരു കളിപ്പാട്ടമല്ല ... നിങ്ങളെ പോലെ യുക്തിയും ചിന്തയും ഉള്ള ഒരു മനുഷ്യജീവിയാണ് ...അതുകൊണ്ട് നിങ്ങള്‍ നിങ്ങളോട് നീതി പുലര്‍ത്തുന്നത് പോലെ അവളോടും നീതി പുലര്‍ത്തുക
    ഒരിക്കലും നിരാശപെടേണ്ടി വരില്ല ....ഞാന്‍ ഗ്യാരണ്ടി

    മറുപടിഇല്ലാതാക്കൂ
  25. നൗഷാദ്ദിക്ക പറഞ്ഞത് സത്യം
    ഈ ബൂലോകത്ത് ഉള്ളവരെല്ലാം പ്രണയസാഫല്യം വന്നവരാണെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല .. ചിലര്‍ പ്രണയിച്ചിട്ടെയില്ലെന്നു തന്നെ പറയുന്നു
    പുലികള്‍ അല്ല പുല്ലുലികള്‍ വായിച്ചാലും സമ്മതിച്ചു തരില്ല നിരാശ കാമുകാ ..
    പേടിയാണ് കുടുംബം കുളതോണ്ടാന്‍ വേറൊന്നും വേണ്ട ...ഇവിടെ പോസ്റ്റുന്ന ഒരൊറ്റ കമന്റ്‌ മതിയെന്ന് അവര്‍ക്ക് നന്നായിട്ടറിയാം
    അത് കൊണ്ട് തന്നെ നിങ്ങളുടെ ഈ അസോസിയേഷനില്‍ നല്ല ഒറിജിനല്‍ നിരാശ കാമുകരെ കിട്ടുമോയെന്നത് സംശയമാണ്.
    പിന്നെ ഒരു സത്യം ...പല നിരാശ കാമുകരും ഇപ്പോള്‍ നല്ല അനുസരണയുള്ള ഭാരത്താകന്മാരായത് കൊണ്ട് , കൊതിച്ചതോ കിട്ടിയില്ല ഇനി കിട്ടിയത് പിടിചിരിക്കാം എന്നെ ലൈനില്‍ ആയിരിക്കും
    എന്തിനാണ് അവരുടെ കഞ്ഞിയില്‍ പാറ്റയിടുന്നത്?

    മറുപടിഇല്ലാതാക്കൂ
  26. പ്രണയിക്കുന്നു... എല്ലാത്തിനെയും...നഷ്ട പ്രണയത്തിനും ഒരു മധുരമില്ലേ...?വേദനിക്കുന്ന,വേദനിപ്പിക്കുന്ന,ഓര്‍മകളുടെ മധുരം.?

    മറുപടിഇല്ലാതാക്കൂ
  27. അജ്ഞാതന്‍2010, ജൂലൈ 5 11:46 PM

    കാമുകാ....ആത്മഹത്യ ചെയ്യാന്‍ താല്പര്യം ഉള്ളവര്‍ക്ക് എന്തെങ്കിലും ഓഫര്‍ ഈ കൂട്ടായ്മ നല്‍കുമോ?

    മറുപടിഇല്ലാതാക്കൂ
  28. പ്രണയിച്ചിട്ടില്ലാത്തവര്‍ക്ക് അംഗത്വമെടുക്കാന്‍ പ്രേമിച്ചു വഞ്ചിക്കുന്ന ഒരു പെണ്ണിനെ ഏര്‍പ്പാടാക്കിത്തരുമോ?
    :)

    മറുപടിഇല്ലാതാക്കൂ
  29. നൗഷാദ് അകമ്പാടം പറയുന്നതു തെറ്റാ... ഇവിടെ ഞാന്‍ ഉള്‍പ്പെടെയുള്ള പുലികളെല്ലാം കമന്റിട്ടിട്ടുണ്ടല്ലോ ? :-)

    നിരാശകാമുകന്‍ തന്നെല്ലേ പ്രസിഡന്റ്?

    മറുപടിഇല്ലാതാക്കൂ
  30. 'പ്രണയിക്കുന്നവര്‍ക്ക് 101 മാര്‍ഗ നിര്‍ദേശങ്ങള്‍',

    എങ്ങനെ ഒരു നിരാശാകാമുകനാകാം എന്നാണോ ഈ പുസ്തകത്തിലെ നിര്‍ദ്ദേശങ്ങള്‍?
    നിരാശാകാമുകിമാര്‍ക്ക് മെംബര്‍ഷിപ്പ് ഇല്ലേ?

    മറുപടിഇല്ലാതാക്കൂ
  31. നിരാശാ കാമുകന്റെ വേഷത്തിൽ നസീർ പാടിയ പലപാട്ടുകളുമാണ്’‘ഹിറ്റ്’‘ലിസ്റ്റിലുള്ളത്.സിനിമകളും കവിത/കഥ കളും പൊലിപ്പിച്ചെടുത്ത പരിസരത്തെ ഈ കാലത്ത് യുവാക്കളാരും മൈന്റുചെയ്യുമെന്നു കരുതരുത്.പിന്നെ അമ്പത് കഴിഞ്ഞവർ--രണ്ടെണ്ണം വീശിയിട്ട്-- ഇങ്ങനെ ചിലതൊക്കെ പറഞ്ഞെന്നിരിക്കും.എന്തായാലും ഞാനാവഴിക്കു വരുന്ന പ്രശ്നമില്ല.

    മറുപടിഇല്ലാതാക്കൂ
  32. പല പ്രണയങ്ങളും തകരുന്നത് സെലക്ടീവ് ആകാത്തതിന്‍റെയും വ്യക്തമായ മാര്‍ഗ നിര്‍ദ്ദേശങ്ങളുടെ അഭാവവും മൂലമാണ്..
    ഇനി പകുതി മാത്രമേ തകരൂ എന്നു പ്രതീക്ഷിക്കാലോ.

    മറുപടിഇല്ലാതാക്കൂ
  33. ഒരു റിയാലിറ്റി ഷോ നടത്തുന്നതും നല്ലതല്ലേ ?, അതാവുമ്പോ രണ്ടു പേര്‍ക്കും കൂടി താമസിക്കാന്‍ ആരെങ്കിലും ഫ്ലാറ്റും സ്പോണ്‍സര്‍ ചെയ്യും.
    @ jayanEvoor വിഷമിക്കേണ്ട നമ്മള്‍ക്ക് കുറച്ചു കഴിഞ്ഞു സംഘടന പൊളിച്ചു സമാന്തര സംഘടന തുടങ്ങാം.

    മറുപടിഇല്ലാതാക്കൂ
  34. തിരിച്ചു കിട്ടാത്ത പ്രണയം
    ഉത്തരം കിട്ടാത്ത കടം കഥ പോലെയാണ്
    എല്ലായ്പ്പോഴും മനസ്സിനെ മഥിച്ചു കൊണ്ടിരിക്കും

    പ്രണയമില്ലാത്ത ജീവിതം
    നക്ഷത്രങ്ങളില്ലാത്ത രാത്രി പോലെയാണ്
    എല്ലായ്പ്പോഴും ആകാശം ഇരുള്‍ മൂടിയിരിക്കും
    ;)

    മറുപടിഇല്ലാതാക്കൂ
  35. കൊള്ളാം കൂട്ടുകാരാ,
    ഞമ്മളും ഒരു നിരാശാകാമുകനായി ഒരു പത്തു വർഷം കളഞ്ഞു. എനിക്ക് ഈ രാവിലും അവളെക്കുറിച്ച്, ഏറ്റവും ദു:ഖഭരിതമാം വരികൾ പാടുവാനാവും.
    എന്റെ ബ്ലോഗിൽ, ദാസേട്ടനെക്കുറിച്ച് എഴുതിയപ്പോൾ, ‘അവളെ’ ഒഴിവാക്കാനായില്ല. എന്നിട്ട് അതെങ്ങാനും ഭാര്യ കാണുമോയെന്ന്.....
    ഈ യൂണിയന്റെ ‘സ്വിസ് ബാങ്ക്’ യൂണിറ്റ് ഉണ്ടാക്കുമ്പോൾ ഒരംഗത്വം തരണേ!

    മറുപടിഇല്ലാതാക്കൂ
  36. ഈ ബ്ലോഗ്‌ ഇവിടെയും രീ ഷെയര്‍ ചെയ്തിട്ടുണ്ട്..
    http://my.nombaram.com/group/nirashakamukan

    മറുപടിഇല്ലാതാക്കൂ
  37. njan pranayikkan shramicha ella girlsum enne thazhanjite ollu, oru pennine polum pranayikkan kazhiyatha,pranayikkanam enna aagraham thulumbi niolkunna njan ippol nirashayilaanu, enikkum ee unionil angamaagamo?

    മറുപടിഇല്ലാതാക്കൂ
  38. pranayam oru noolpaalamaanu,oru nimishathinte ashradha madhi adhinte aayusedukkan."punjiri oru pralobhanamaanu,oru nimishathinte mizhivu madhi adhinu hridhayathe ariyaan"(adhu nadakumo!).mazhavillu neelaagaashathe snehichu.but neelaagaasham snehichadhu naksathrangale.ariyaadhe poya snehathe kurichu neelaagasham mazhayaayi vidhumbiyappol aashwaasavumaayi ethiyadhu mazhavillu

    മറുപടിഇല്ലാതാക്കൂ
  39. അജ്ഞാതന്‍2011, മേയ് 8 2:38 PM

    എട്ടാം ക്ലാസ്സ്‌ മുതല്‍ ഞാന്‍ അവളെ പ്രണയിച്ചു, തുറന്നു പറയാതെ മൂടിവച്ചപ്പോഴും എന്നും അവളുടെ അരികില്‍ ഞാന്‍ ഉണ്ടായിരുന്നു... ഒരിക്കല്‍ അവളെന്റെ സ്നേഹം തിരിച്ചറിയും എന്ന് ഞാന്‍ വിശ്വസിച്ചു. നീണ്ട ഏഴു വര്‍ഷങ്ങള്‍ക്ക ശേഷം ജീവിതത്തില്‍ തനിച്ചയപ്പോള്‍ അവള്‍ അറിഞ്ഞു ഞാന്‍ അവളെ സ്നേഹിക്കുന്നു എന്ന്, അല്ല ഈ ലോകത്ത്‌ ഞാന്‍ മാത്രം അവളെ ശേഹിക്കുന്നു എന്ന്... അവള്‍ നനഞ്ഞ മഴയില്‍ ഞാനും നനഞ്ഞിരുന്നു എന്ന്.
    ഒരു ദിവസം അവളുടെ നിറഞ്ഞ കണ്ണുനീര്‍ തുയ്ക്കവേ എന്നോട് അവള്‍ ചോദിച്ചു "ഡാ നിന്നെ പിരിഞ്ഞു ജീവിക്കാന്‍ പറ്റില്ല, നീ എന്നെ ശേഹിച്ചത് പോലെ വേറെ ആരും സ്നേഹിക്കില്ല; നിനക്ക് എന്നെ കല്യാണം കഴിചൂടെ എന്ന്..." തിരിച്ചു ഞാന്‍ ഒരു കാര്യം മാത്രം ചോദിച്ചു "നിനക്ക് സന്തോഷം ആകുമോ?" ഉവ്വ് എന്ന് അവള്‍ മറുപടിയും തന്നു...
    അങ്ങനെ കുറെ കാലം കഴിഞ്ഞു, ഇതിനിടെ ഒത്തിരി സ്വപ്‌നങ്ങള്‍ ഞങ്ങള്‍ കണ്ടു.
    ഒരിക്കല്‍ അവള്‍ എന്നോട് പറഞ്ഞു, "എനിക്ക് നിന്നെ ഒരു ഭര്‍ത്താവായി കാണാന്‍ കഴിയില്ല, നീ എന്നെ ഒരു ഫ്രണ്ട് ആയി മാത്രം കാണണം!!". സത്യം പറഞ്ഞാല്‍ എനിക്ക് ഒന്നും മനസ്സിലായില്ല. പക്ഷെ ഒന്ന് മനസ്സിലായി ഇപ്പോഴവള്‍ തനിച്ചല്ല അതിനിടയില്‍ ഞാന്‍ എന്നാ ഒരാള്‍ ഒന്നുമല്ല എന്ന് മനസ്സിലായി, അപ്പോഴേയ്ക്കും ഒത്തിരി വയ്കിപ്പോയി.. മനസ്സില്‍ ഒരു ശിലാലിഖിതമായി അവള്‍ പതിഞ്ഞുപോയിരുന്നു...

    എന്തിനു അവള്‍ എന്നോട് ഇങ്ങനെ ചെയ്തു.. ഇന്നും എനിക്ക് അത് മനസ്സിലായില്ല. നിന്നെ എന്റെ ജീവനേക്കാള്‍ സ്നേഹിച്ചു, എന്റെ സന്തോഷങ്ങളും ജീവിതവും അവള്‍ക്കായ്‌ മാറ്റിവച്ചു, ആരും ഇല്ലാതെ തനിച്ചായ അവളുടെ കണ്ണീര്‍ തുടച്ചു... ഇതില്‍ ഇതാണ് ഞാന്‍ ചെയ്ത തെറ്റ്??
    എനിക്ക് നിന്നെ സ്നേഹിക്കാന്‍ നിന്റെ സമ്മതം ആവശ്യമില്ല. ഇനിയും ജീവിതത്തില്‍ തനിച്ചാകുമ്പോള്‍ ഒന്ന് ഓര്‍ത്താല്‍ മതി, ഞാന്‍ വരും നീ തനിച്ചല്ല എന്ന് ഓര്‍മ്മിപ്പിക്കാന്‍...

    മറുപടിഇല്ലാതാക്കൂ

കാമുകവിലാപം നന്നാവുന്നുണ്ടെങ്കില്‍ പറയണേ......?