നിരാശകാമുകന്മാരേ, നിങ്ങള്‍ ഭാഗ്യവാന്മാര്‍..എന്തെന്നാല്‍ നഷ്ടപ്പെട്ട പ്രണയത്തെ ഓര്‍ത്തു വിലപിക്കാനുള്ള ഭാഗ്യം നിങ്ങള്‍ക്ക് മാത്രം സ്വന്തം...
പ്രണയം തളര്‍ത്തിയ മനസ്സോടെ,നോവും നൊമ്പരങ്ങളും പ്രണയകാലത്തിന്‍റെ ഒരുപിടി ഓര്‍മ്മകളുമായി ജീവിക്കുന്ന നിരാശകാമുകന്മാരേ...
നെരൂദയുടെ ഈ വരികള്‍ നിങ്ങള്‍ക്ക് ഒരു ആശ്വാസമാകുമെന്ന് ഞാന്‍ വിശ്വസിക്കുന്നു..
"ഇനിയൊരിക്കലും സ്നേഹിക്കയില്ല ഞാനവളെയെന്നത് നിശ്ചയം...
എങ്കിലും എത്രമേല്‍ സ്നേഹിച്ചിരുന്നു ഞാനവളെ...."
പൂര്‍വ്വ കാമുകന്മാരേ നിങ്ങള്‍ കരയരുത്..നിങ്ങള്‍ കരഞ്ഞാലും കൂടെ കരയാന്‍ അവള്‍ ഇല്ല.
നിങ്ങള്‍ ചിരിക്കരുത്..കൂടെ ചിരിക്കാനും അവളില്ല.
നിങ്ങള്‍ തളരുകയേ അരുത്..പ്രണയമേല്‍പ്പിച്ച നോവിലും തളരരുത്.. നിങ്ങള്‍ തളര്‍ന്നാല്‍ ശല്യം തീര്‍ന്നു എന്ന് കരുതി അവള്‍ സന്തോഷിക്കും...
അതുകൊണ്ട് പ്രിയപ്പെട്ട കാമുകന്മാരേ നിങ്ങള്‍ വിലപിക്കണം..നിനക്ക് നഷ്ടമായ പ്രണയത്തെ ഓര്‍ത്തു മാത്രമല്ല, അതുവഴി അവള്‍ക്കു നഷ്ടമായ വസന്തത്തെ ഓര്‍ത്തും വിലപിക്കണം..
നിങ്ങള്‍ സംഘടിക്കണം..ഞാന്‍ ഉടന്‍ വിളിച്ചു കൂട്ടുന്ന അഗില ലോക നിരാശ കാമുക സമ്മേളനത്തില്‍ പങ്കെടുത്ത്, മധുരിക്കുന്ന ഓര്‍മ്മകളെ ഓര്‍ത്ത് വിലപിക്കണം.
അങ്ങനെ സകല നിരാശ കാമുകന്മാരുടെയും വിലാപങ്ങള്‍ അണ പൊട്ടി ഒഴുകി നിങ്ങളെ നിരാശ കാമുകനാക്കിയ, നിങ്ങളെ പ്രണയനൈരാശ്യത്തിന്‍റെ തടവറയിലാക്കിയ സകല പെണ്‍കുട്ടികളും കാമുകന്മാരുടെ കണ്ണീര്‍ പ്രവാഹത്തില്‍ മുങ്ങിച്ചാവട്ടെ..
നിങ്ങളുടെ പരമമായ ആശ്വാസത്തിനു എനിക്ക് ഇങ്ങനെയേ സഹായിക്കാന്‍ കഴിയൂ...
വിലാപത്തിന്‍റെ പ്രാഥമികപാഠങ്ങള്‍..
അന്ന് എന്തൊക്കെ ആയിരുന്നു..?
അവള്...ഞാന്
നമ്മള്
പ്രേമം...പ്രേമലേഖനം
പ്രണയം...പൂവ്...വസന്തം
മൊബൈല്‍...ഐസ്ക്രീം...മോതിരം...ചുംബനം
മാങ്ങാത്തൊലി...ഉലക്കയുടെ മൂട്...ചക്കച്ചുള
എന്നിട്ടോ
"പോയി"
"ആര്"
"അവള്"
"അപ്പോള്‍ നീയോ"
"ഞാന്‍ അല്ലേ ഇവിടെയിരുന്നു വിലപിക്കുന്നത്...?"
"കഷ്ടം"
അവളെ ആദ്യമായി കണ്ട നിമിഷത്തെ ഓര്‍ത്തു പോവുകയാണ്..
ഒരു മഴക്കാലത്തായിരുന്നു ഞാന്‍ നിന്നെ ആദ്യമായി കണ്ടത്.
മഴച്ചാറ്റലേറ്റു കാറ്റത്ത് ഉലയുന്ന മുടിഴിയകള്‍ മാടിയൊതുക്കി നടന്നകലുന്ന നിന്നെയും നോക്കി ഒരുപാട് നേരം ഞാന്‍ അവിടെ തന്നെ നിന്നു..
ആദ്യകാഴ്ചയില്‍ തന്നെ നീ എന്‍റെ മനസ്സിനെ വീഴ്ത്തിക്കളഞ്ഞു.
ആ കണ്ണുകളിലെ തിളക്കമായിരുന്നു എന്നെ നിന്നിലേക്ക് ആകര്‍ഷിച്ചത്.പലപ്പോഴും നീ അറിയാതെ ഞാന്‍ നിന്നെ തന്നെ നോക്കി നിന്നു.അപ്പോഴേക്കും എന്‍റെ മനസ്സില്‍ ഞാന്‍ പോലുമറിയാതെ നീ കൂടൊരുക്കുവാന്‍ തുടങ്ങിയിരുന്നു.
ഒരേ ക്ലാസ്സില്‍ ആയിരുന്നിട്ടും,തൊട്ടടുത്തിരുന്നു സംസാരിച്ചിട്ടും ഉള്ളിലെ ഇഷ്ടം മാത്രം നിന്നോടു തുറന്നു പറയാന്‍ എനിക്കായില്ല.ഞാന്‍ പറഞ്ഞ തമാശകള്‍ നിന്നെ ഏറെ രസിപ്പിച്ചുവെന്നും അത് കൊണ്ടുതന്നെ നീ എന്‍റെ അടുത്തേക്ക് വരുന്നതും എന്‍റെ സാമീപ്യം നീ ഇഷ്ടപ്പെടുന്നുവെന്നും തിരിച്ചറിഞ്ഞപ്പോള്‍ എനിക്ക് ഇനിയും ഇഷ്ടം ഉള്ളിലോതുക്കുവാന്‍ പറ്റില്ല എന്നായി.
തീരെ വയ്യാതായപ്പോള്‍, ഒരു വൈകുന്നേരം, മഴ പെയ്തൊഴിഞ്ഞ നേരം, വാകമരച്ചോട്ടില്‍ വച്ച് ഉള്ളിലെ ഇഷ്ടം അവളോട് തുറന്നു പറഞ്ഞു. യാതൊരു മുഖവരയുമില്ലാതെ..
"എനിക്ക് ഒരു കാര്യം പറയാന്‍ ഉണ്ടായിരുന്നു."
"എന്താ പറഞ്ഞോളൂ"
"അത് പിന്നെ എനിക്ക് കുട്ടിയെ ഒരുപാട്......."
"എനിക്കും.."
അന്നുമുതലാണ് വസന്തം വിരിയാന്‍ തുടങ്ങിയത്...പിന്നീടങ്ങോട്ട് ആഹ്ലാദത്തിന്‍റെ നാളുകള്‍ ആയിരുന്നു.
ഊണില്ല...ഉറക്കമില്ല...
സദാ സമയവും അവളെ തന്നെ ധ്യാനിച്ചുകൊണ്ടിരിപ്പായി..
രാത്രികാലങ്ങള്‍ മുഴുവന്‍ അവളെ മാത്രം സ്വപ്നം കണ്ടു....
തൂവെള്ള ഗൌണ്‍ അണിഞ്ഞു, കുതിരപ്പുറത്തു രാജകുമാരനെ തേടി അവള്‍ വരുന്നത് കണ്ടു സ്വയം ആനന്ദിച്ചു...
ഒരു കുടക്കീഴില്‍ കരങ്ങള്‍ ചേര്‍ത്ത് പിടിച്ച് മഴയത്തൂടെ നടന്നു പോകുന്നതും വിറയാര്‍ന്ന കൈകളോടെ അവളുടെ കഴുത്തില്‍ ആകാശത്തെ നക്ഷത്രങ്ങളെ സാക്ഷി നിര്‍ത്തി മിന്നു ചാര്‍ത്തുന്നതും പ്രണയത്തിന്‍റെ അനശ്വര സ്മാരകമായ താജ് മഹലിന്‍റെ മുന്‍പില്‍ ചെന്നുനിന്ന് അവളുടെ തുടുത്ത കവിളില്‍ ഒരു ചുംബനം നല്‍കുന്നതും കണ്ടു സന്തോഷിച്ച് നിര്‍വൃതി അടഞ്ഞു..
പിന്നീടുള്ള ദിവസങ്ങളില്‍ കുളിക്കുവാനും ഒരുങ്ങുവാനും പതിവിലേറെ സമയമെടുത്തു.അവളെ
കാണാന്‍ പോകുന്നതിന്‍റെ സന്തോഷത്തില്‍ മനസ്സ് തുള്ളിച്ചാടാന്‍ തുടങ്ങി.
ക്യാമ്പസില്‍ എത്തിയാല്‍ ദേവലോകത്ത് എത്തിയ പോലെ ആയിരുന്നു..
അവളും ഞാനും...
ഞാനും അവളും...
ഞങ്ങളുടെ പ്രണയവും മാത്രം..
തളിര് പോലെയുള്ള അവളുടെ കരങ്ങളില്‍ തലോടി വാകമരച്ചോട്ടിലും സ്റ്റോണ്‍ ബെഞ്ചിലും ഇരുന്ന് ചുമ്മാ കത്തിയടിച്ച നിമിഷങ്ങള്‍ ക്ലാസ്സില്‍ കയറി രണ്ടക്ഷരം പഠിച്ചിരുന്നെങ്കില്‍ ഇന്നു ഞാന്‍ ആരായേനെ..?
ഒരിടത്തുതന്നെ ഇരുന്നു ആസനം ചൊറിയുമ്പോള്‍ മറ്റൊരിടത്തേക്ക്..
വീട്ടിലെ റബ്ബര്‍ ഷീറ്റ് മോഷ്ടിച്ചാണെങ്കിലും കുറെ പുത്തനുടുപ്പും ഷൂസും അത്തറും വാങ്ങി കൂട്ടി...
എന്നെ കാണാന്‍ ഒരു ഗുമ്മില്ലെന്നു അവള്‍ പറയരുതല്ലോ...
ശനിയും ഞായറും...
ദൈവമേ അതെങ്ങനെ കഴിച്ചു കൂട്ടി എന്ന് നിനക്ക് മാത്രമേ അറിയൂ...
കാണാന്‍ കഴിഞ്ഞില്ലെങ്കിലും വേണ്ടില്ല ഒന്ന് വിളിക്കാനെങ്കിലും....
വീട്ടുകാര്‍ അറിയാതെ അവള്‍ക്ക് ഒരു മൊബൈല്‍ വാങ്ങി കൊടുത്തു..ഗള്‍ഫിലുള്ള അപ്പന്‍ അറിഞ്ഞാല്‍ എന്നെ തുണ്ടം തുണ്ടമാക്കിയേനെ..
വീട്ടില്‍ റേഞ്ച് ഇല്ലാത്തതു കൊണ്ട് രാത്രി എല്ലാവരും ഉറങ്ങുമ്പോള്‍ ടെറസ്സിന്‍റെ മുകളിലോ റബ്ബര്‍ മരത്തിന്‍റെ ചില്ലയിലോ അള്ളിപ്പിടിച്ചു കയറി അവളോട് സംസാരിച്ച് ഉള്ളിലെ വിഷമം തീര്‍ത്തു.ഒരു കാറ്റ് വീശിയാല്‍ മതി സംസാരം അവിടെ മുറിയും..
ഹലോ ഹലോ.. പോയോ...
കാറ്റിനു പ്രണയത്തിന്‍റെ വേദന അറിയുമോ...?
ഒരു മാസം 2000 മെസ്സേജ് ഫ്രീ തന്നതിന് ബി.എസ്.എന്‍.എല്‍ നു ആയിരം നന്ദി പറഞ്ഞു.. എന്നിട്ടും, എത്ര നേരം അവളോട് സംസാരിച്ചിട്ടും സ്വയം തൃപ്തി വരാറില്ലായിരുന്നു..
പറയാന്‍ ഏറെയും ബാക്കി വച്ചത് പോലെ..
മറ്റൊരിക്കല്‍ സമയമേറെ വൈകിയിട്ടും അവിടെ തന്നെ ഇരുന്നതിനാണ് യൂണിയന്‍ നേതാക്കള്‍ ഭീഷണിപ്പെടുത്തിയത്..
"ഇത് ഞാന്‍ സ്നേഹിക്കുന്ന പെണ്ണ്..
ഇത് ഞങ്ങളുടെ പ്രണയം...
അതുകൊണ്ട് യൂണിയന്‍കാര് പോ...പോ"
അവളുടെ മുന്‍പില്‍ വച്ച് തന്നെ അവര്‍ അരിശം തീര്‍ത്തു. പിന്നെ ആരോടൊക്കെയോ വാശി ആയിരുന്നു... എന്തൊക്കെ സംഭവിച്ചാലും അവളെ ആര്‍ക്കും വിട്ടു കൊടുക്കില്ലെന്ന് ശപഥം ചെയ്തതും അന്നാണ്..
പക്ഷെ ആ സംഭവത്തിനു ശേഷം ഏറെ നേരം കൂടെയിരിക്കാന്‍ അവള്‍ കൂട്ടാക്കിയില്ല.
ക്യാമ്പസിലെ പ്രണയിതാക്കളെക്കൊണ്ട് മാത്രം കോടീശ്വരനായ രമേശേട്ടന്‍റെ കൂള്‍ബാറില്‍ വച്ചാണ് അവളെ ആദ്യമായി സ്പര്‍ശിച്ചത്...(ഒരു വര്‍ഷം കൊണ്ട് രമേശേട്ടന്‍റെ സമ്പാദ്യം ഈയുള്ളവന്‍ കാരണം 25 ശതമാനമാണ് വര്‍ധിച്ചത്.)
അന്ന് അവളുടെ പിറന്നാള്‍ ആയിരുന്നു.
ഞാന്‍ സ്നേഹിക്കുന്ന പെണ്‍കുട്ടി..
അവളുടെ ആദ്യ പിറന്നാള്‍..
അതുകൊണ്ട് കാര്യമായി എന്തെങ്കിലും കൊടുത്തേ തീരൂ..
വീട്ടിലെ റബ്ബര്‍ഷീറ്റ് വീണ്ടും മോഷണം പോയി....
4200 രൂപ വിലയുള്ള മുത്ത് പതിപ്പിച്ച മോതിരം അവളുടെ വിരലില്‍ അണിയിച്ച ശേഷം ആ വിരലുകള്‍ എന്‍റെ വിറയാര്‍ന്ന കരങ്ങളില്‍ എടുത്ത് ആദ്യമായി ഒരു ചുംബനം നല്‍കി.
അന്നവളുടെ കണ്ണില്‍ നനവ് പടര്‍ന്നിരുന്നു..
പൊടുന്നനെയുള്ള ആ ചോദ്യം എന്നെയാകെ ഉലച്ചു കളഞ്ഞു...
"ഞാന്‍ മരിച്ചാല്‍ ഇച്ചായന്‍ എനിക്കുവേണ്ടി താജ്മഹല്‍ പണിയുമോ..?"
രണ്ടാമതൊന്നു ആലോചിക്കാതെ തന്നെ ഞാന്‍ പറഞ്ഞു..
"നീ പോയാല്‍ കൂടെ ഞാനും വരും..."
അതും പോരാഞ്ഞ് വീണ്ടും പറഞ്ഞു...
"നീ എന്നെ കൈവെടിഞ്ഞാലും ആ നിമിഷം ഞാന്‍ ജീവനൊടുക്കും..."
ഇത് കൂടിയായപ്പോള്‍ അവള്‍ക്കു നിയന്ത്രിക്കാനായില്ല...
ഒരു കൊച്ചു കുട്ടിയെ പോലെ പരിസരം മറന്ന്അവള്‍ പൊട്ടിക്കരഞ്ഞു...
ഇല്ല... ഇല്ല .. എനിക്കെന്‍റെ ഇച്ചായനെ മറക്കാന്‍ ആവില്ലെന്ന് പറഞ്ഞ് അവളെന്നെ കെട്ടിപ്പിടിച്ചു...
പ്രിയപ്പെട്ട കാമുകന്മാരെ പിന്നീട് എവിടെയാണ് നിങ്ങള്‍ക്ക് പിഴച്ചത്...?
പ്രണയത്തിന്‍റെ വ്യഗ്രതയില്‍ അവളെ ആഴത്തില്‍ മനസ്സിലാക്കാന്‍ കഴിയാതെ പോയോ..?
അതോ, നിങ്ങള്‍ അവളെ ജീവനെക്കാളെറെ സ്നേഹിക്കുന്നുവെന്നു അവളെ ബോധ്യപ്പെടുത്താന്‍ കഴിയാതെ പോയോ...?
ഇത്രയേറെ സ്നേഹിച്ചിട്ടും അവള്‍ എന്തുകൊണ്ട് നിങ്ങളെ കൈവെടിഞ്ഞു...?
എന്‍റെ ഇച്ചായനെ മറക്കാന്‍ എനിക്കാവില്ലെന്നാണല്ലോ അവള്‍ നിങ്ങളോട്പറഞ്ഞത്....?
അതൊക്കെ പോകട്ടേ..
ഞാന്‍ നിന്നോട് ചോദിക്കുകയാണ്..
നീ മറുപടി പറഞ്ഞെ തീരൂ..
അവളില്ലാതെ ഒരു നിമിഷം പോലും ജീവിച്ചിരിക്കാന്‍ അവില്ലെന്നല്ലേ നീയും അവളോട് പറഞ്ഞതും....?
അപ്പോള്‍
നീയും അവളെ ആത്മാര്‍ഥമായിട്ടായിരുന്നില്ല സ്നേഹിച്ചിരുന്നത് അല്ലെ...?
(അങ്ങനെ ലോകത്ത് ഒരു നിരാശ കാമുകന്‍ കൂടി ഉണ്ടായി...)
വളരെ ആഴത്തിലുള്ള,,ആത്മാര്‍ഥമായ സ്നേഹം ഒരിക്കലും പരാജയപ്പെടില്ല...
മറുപടിഇല്ലാതാക്കൂ“എനിക്ക് നഷട്ടപെടുന്നത് കേവലം ഒരു പെണ്‍കുട്ടി മാത്രം, പക്ഷേ അവള്‍ക്കോ... അവളെ ഒരു രാജകുമാരിയെ പോലെ മനസ്സില്‍ കൊണ്ടുനടന്ന അവളുടെ രാജകുമാരനെ“
മറുപടിഇല്ലാതാക്കൂഅവളുടെ നഷട്ടത്തെ ഓര്‍ത്ത് എനിക്ക് കരയാതിരിക്കാന്‍ ആവുന്നില്ലാ..!!!
ലെവള്‍ പോയി അല്ലേ.
മറുപടിഇല്ലാതാക്കൂമൂഞ്ചി എന്ന് ചുരുക്കം
മറുപടിഇല്ലാതാക്കൂആരാണത്
മറുപടിഇല്ലാതാക്കൂഇത്രയേറെ സ്നേഹിച്ചിട്ടും അവള്‍ എന്തുകൊണ്ട് നിങ്ങളെ കൈവെടിഞ്ഞു...?
മറുപടിഇല്ലാതാക്കൂഎന്റെ ഇച്ചായനെ മറക്കാന്‍ എനിക്കാവില്ലെന്നാണല്ലോ അവള്‍ നിങ്ങളോട്പറഞ്ഞത്....?
പോയത് പോട്ടെ.
മറുപടിഇല്ലാതാക്കൂ@കൂതറഹാഷിം:ഓഹ്..താങ്കളെങ്കിലും
മറുപടിഇല്ലാതാക്കൂഇങ്ങനെ പറഞ്ഞല്ലോ...
അതെങ്ങനെയാ,ഒരിക്കലെങ്കിലും പ്രണയിച്ചവര്‍ക്കല്ലേ ഇതൊക്കെ പറഞ്ഞാല്‍ മനസ്സിലാവൂ...കുമാരനും എറക്കാടനും,മനോരാജിനും പോയത് പോകട്ടെ എന്നും പറഞ്ഞു നമ്മുടെ വിഷമം കാണാതെ അങ്ങ് പോകാം..എറക്കാടന്‍ പറയുവാ മൂഞ്ചി പോയീ എന്ന്...
വേണ്ടായിരുന്നു,കഷ്ടപ്പെട്ട് എഴുതിയതാ, നന്നായി എന്നെങ്കിലും ഒന്ന് പറയാമായിരുന്നു..
എങ്കില്‍ ഈ വേദനയ്ക്കിടയിലും ഒരല്‍പ്പം ആശ്വാസമായേനെ..
@കുമാരന്‍:ലെവള്‍ നമ്മളെ ഇട്ടേച്ചു പോയെന്നേ..
@എറക്കാടന്‍:മൂഞ്ചിയ കാര്യം നമ്മള്‍ രണ്ടും മാത്രം അറിഞ്ഞാല്‍ മതി.വേറെ ആരോടും പറയണ്ട കേട്ടോ.
@ആയിരത്തിയൊന്നാംരാവ്: ആരാണെന്ന് ഇനിയും തിരിഞ്ഞില്ലേ..?
@ആചാര്യന്‍:അല്ലെങ്കിലും ഈ പെണ്‍കുട്ടികളൊക്കെ ഇങ്ങനെയാ...ഇനി ഞാന്‍ ഒന്നും പറയുന്നില്ല..
മനോരാജ്:ഹും.. നിങ്ങള്‍ക്കങ്ങനെ പറയാം..
അപ്പോള്‍ അവള്‍.... അല്ലങ്കില്‍ ഇവളുമാഅരൊക്കെ ഇങ്ങനാ......
മറുപടിഇല്ലാതാക്കൂനന്നായിരിയ്ക്കുന്നു...
മറുപടിഇല്ലാതാക്കൂയിതു വായിക്കുമ്പോള്‍ യെനികും കണ്ണുനിറയുന്നു കാരണം ... എന്നോട് അവള്‍ യിഗനെ പറഞു ... "യെഗിനെ യാ ഞാന്‍ എന്റെ പപ്പാ മമ്മിയെ വിട്ടൂ അന്യ ജാതികാരനായ നിന്റെ കൂടെ വരുകാ ... നമുക്ക് അരുമില്ലതകില്ലേ ...യെഗില്‍ നീ യെന്തിനനുകുട്ടീ ഞാനില്ലാതെ നിനക്ക് ജീവിക്കനവില്ലയെന്നു പറഞത് ... ഇഷ്ടംമുണ്ടയിട്ട്ടും ഞാന്‍ പറഞ്ഞിരു നില്ലലോ നിന്നോട് എനിക്കു നിന്നെ ഇഷ്ടമെന്ന് ... "
മറുപടിഇല്ലാതാക്കൂkollam valare valare valare valare nannayirikkunnu...
മറുപടിഇല്ലാതാക്കൂsherikkum ente hrudhayatthil sparshicha varikal....
ithu thaankalude pennu vaayikkumenkil ningalude aduttheykkaval thirike vanneene...
coz this touch souls... :)
ഏഞ്ചലേടെ ഹൃദയത്തില്‍ തൊട്ടെന്ന്. കാമുകാ ഹോപ് ഉണ്ട്, നിരാശപ്പെടാതെ..
മറുപടിഇല്ലാതാക്കൂ:-)
(രണ്ടുപേരും കാര്യായി എടുക്കരുത്)
വഞ്ചകി... ഞാനും ഇതേ അനുഭവങ്ങള്‍ കൊണ്ട് നടക്കുന്ന ഒരാളായോണ്ടാവും ഈ ബ്ളോഗ്ഗ് വല്ലാണ്ട് ഇഷ്ടപ്പെട്ടു.. ഇടയ്ക്കൊക്കെ വരാം ഇങ്ങോട്ട്
മറുപടിഇല്ലാതാക്കൂ:D :D
മറുപടിഇല്ലാതാക്കൂഒന്നു പോയാൽ ഒമ്പതു (9) വരും!
മറുപടിഇല്ലാതാക്കൂപ്രണയം ദുഃഖമാനുണ്ണി....
മറുപടിഇല്ലാതാക്കൂപ്രണയിക്കണം പക്ഷ പ്രണയിചൂടരുത്!
മറുപടിഇല്ലാതാക്കൂപ്രണയം ഒരു സ്വപ്നമാണ്, കാമുകിയും. കാലവും സാഹചര്യവും ചില സ്വപ്നങ്ങളെ യാഥാര്‍ത്ഥ്യം ആക്കും ചിലതിനെ സ്വപ്നമായും വിടും.
നിരാശ കാമുകന്‍ എന്ന വാക്കിനോട് ഒരിക്കലും ഞാന്‍ യോജിക്കില്ല നമ്മെ വേണ്ടാതെ നമുക്ക് വേണ്ടാത്ത ഒന്നിനോട് നിരാശയല്ല പുച്ഛം ആണ് വേണ്ടത്!
ഇതൊക്കെ പറയുന്ന ഞാന്‍ ആരെയും പ്രേമിക്കുന്നില്ല
കേട്ടോ അങ്ങനെ തെറ്റ് ധരിക്കണ്ട
..
മറുപടിഇല്ലാതാക്കൂകോയാ ഞ്ഞി ബേശാറാവല്ല്.
ഓള് പോയാ ബേറോള് ബരും..
..
“ഊണില്ല, ഉറക്കമില്ല..” എത്ര തീവ്രപ്രണയം എന്നു പറഞ്ഞാലും, എനിക്കിതു മാത്രം മനസ്സിലാകുന്നില്ല. ഈ symptoms കൂടുതലും പുരുഷന്മാർക്കാണെന്നു തോന്നുന്നു. എന്തായാലും, പോട്ടെ..സാരല്ല്യ.
മറുപടിഇല്ലാതാക്കൂ@ഹംസക്കാ:അധികവും വഞ്ചകികള്‍ ആണെന്നേ..
മറുപടിഇല്ലാതാക്കൂ@ജിഹാദ്:നന്ദി..വീണ്ടും വരുമല്ലോ..
@നിഷാദ്:ഹോ..ഹാഷിമിനെ കൂടാതെ താങ്കള്‍ക്കെങ്കിലും എന്‍റെ വേദന കാണാന്‍ കഴിഞ്ഞല്ലോ..
അതെങ്ങനെയാ,ഒരിക്കലെങ്കിലും പ്രണയിച്ചാലല്ലേ ഇതൊക്കെ തിരിയു..നമുക്കൊരു യൂണിയന്‍ ആവാമെന്നേ....
@Angela:ഇഷ്ടമായെന്നരിഞ്ഞതില്‍ ഒത്തിരി ഒത്തിരി സന്തോഷം...
ഹൃദയം വരെ പറിച്ചു കാണിച്ചിട്ടും അവള്‍ തിരികെ വന്നില്ല..പിന്നെയാ ഈ ഡയലോഗ്..
പിന്നെ അവളുടെ അടുത്ത് ഇറക്കാത്ത ഡയലോഗൊന്നുമില്ല..അങ്ങനെയല്ലേ അവളെ വീഴ്ത്തിയതു തന്നെ...
നന്ദിയുണ്ട് കേട്ടോ..
@ഉപാസന:ഹ..ഹ..ഹ..ഹ
@പുറക്കാടന്‍:ഇതാ ഒരാള്‍ കൂടി..
വരാമെന്നല്ല..വരണം..കേട്ടോ..
നമുക്കിവിടെ ഇങ്ങനെയിരുന്ന് ഓര്‍മ്മകളെ പ്രണയിക്കാമെന്നേ..
@സറിന്‍:നന്ദി..
@അലി:ഒമ്പതു പേര്‍ വന്നാലും അവള്‍ക്കു പകരം ആവില്ലല്ലോ..?
മറുപടിഇല്ലാതാക്കൂപിന്നെ ആരെയെങ്കിലും പ്രേമിക്കുക എന്നതിലല്ലല്ലോ കാര്യം..
@കുര്യച്ചന്‍:പ്രണയം ദുഃഖമാനുണ്ണി..
സൌഹ്രിദമല്ലോ സുഖപ്രദം എന്നാണോ പറയാന്‍ വന്നെ..?
@ഒഴാക്കാന്‍:അപ്പോള്‍ എന്നോടും പുച്ഛം ആണല്ലേ..ആയിക്കോട്ടെ..സാരവില്ല.
ഞാന്‍ സഹിച്ചോളാം..പിന്നെ ഓര്‍മ്മകളെ പ്രണയിക്കുന്നതിന്‍റെ സുഖം നിങ്ങള്‍ക്ക് മനസ്സിലാവില്ല..
അതെങ്ങനാ..പ്രേമിച്ചിട്ടില്ലല്ലോ..!
ഒത്തിരി നന്ദി ഉണ്ട് കേട്ടോ..
@രവി:ഒള്ക്കു പകരം ആവുവോ വരുന്നോള്..?
@മുകില്‍: സ്നേഹിച്ചാല്‍ ചങ്കു വരെ കൊടുക്കുന്നവരാ ഞങ്ങള്‍..എന്നിട്ടും അത് നിഷ്കരുണം നിലത്തിട്ടു പോകാന്‍ മടിയില്ലാത്തവരാ നിങ്ങളധികവും..
ഈ പോസ്റ്റ് വായിച്ച എല്ലാവര്‍ക്കും ഒരായിരം നന്ദി..
സത്യം, സ്നേഹിക്കുന്നതിനെക്കാള്‍ നല്ലതല്ലേ സ്നേഹിക്കാതിരിക്കുന്നതിനേക്കാള്‍ നല്ലത് ?
മറുപടിഇല്ലാതാക്കൂതാങ്കളുടെ ബ്ലോഗ് വായിച്ചപ്പോള്‍ എനിക്കോര്‍മ വരുന്നത് കഴിഞ്ഞ മാസം ഞാന്‍ സന്ദര്‍ശിച്ച ഒരു പറ്റം നിരാശാ കാമുകന്മാരെയാണ്..
ഇപ്പോള്‍ അവരെല്ലാം ആകെ ടെന്‍ഷന്‍ അടിച്ചു കടപ്പുറത്തെ പാറപ്പുറത്ത് കയറി മിക്ക സമയവും എല്ലാരും ഉറക്കം തന്നെയാ
വിശ്വാസം വരുന്നില്ലെങ്കില്‍ ഈ ലിങ്ക വായിച്ചാല്‍ ക്ലിയര്‍ ആകും.
സത്യങ്ങളും ഹാസ്യവും നിറച്ചുള്ള വേദന നിഴലിക്കുന്ന അവതരണം ...ഒരു പക്ഷെ പ്രണയം നഷ്ട്ടപ്പെടുമ്പോഴാണ് അത് നമ്മുടെ മനസ്സില്‍ എന്നെന്നും ജീവിക്കുക എന്ന് തോന്നണു ...അലെങ്കില്‍ ചിലപ്പോള്‍ അതും മടുപ്പിലേക്ക് വഴി മാറിയാലോ ..പല പ്രണയ വിവാഹങ്ങള്‍ കെട്ടും കണ്ടും എനിക്ക് തോന്നിയ ഒരു കാര്യം ...എല്ലാരുടെയും അല്ല കേട്ടോ ..പക്ഷെ മിക്കതും അങ്ങിനെ തന്നെ ...:)...
മറുപടിഇല്ലാതാക്കൂപെണെന്ന വർഗ്ഗം ചിരിച്ചു കൊണ്ടു ചതിക്കും കരഞ്ഞു കൊണ്ട് വഞ്ചിക്കും (കടപ്പാട് എംറ്റിയുടെ ചന്തുവിനോട്)
മറുപടിഇല്ലാതാക്കൂഅത് മനസ്സിലാക്കാത്താവർ ആണു നിരാശകാമുകന്മാർ ആയി മാറുന്നത്. ഈ സത്യം മനസ്സിലാക്കിയവരോ പെണു വഞ്ചിക്കുന്നതിനു മുൻപേ അവരെ വഞ്ചിച്ച് അടുത്ത ഇരയെ തേടും...!
കുഞ്ഞാടേ....
മറുപടിഇല്ലാതാക്കൂഈശോ മശിഹയ്ക്കു സ്തുതിയായിരിക്കട്ടെ..
അലി > ഒന്നു പോയാല്‍ ഒമ്പതു (9) വരും!
ഉപ്പിനോളം... വരുമോ...ഉപ്പിലിട്ടത്.
വളരെ വലിയ സത്യങ്ങൾ, BUT പൊട്ടിയിട്ടില്ല.... പൊട്ടിക്കില്ല.....
പോയവള്‍ പോയി.
മറുപടിഇല്ലാതാക്കൂഅവള് കല്ലിവല്ലി.
പുതിയതിന്റെ പിറകെ പോകൂ..
ആശംസകള്‍.
പോയവള്‍ പോയി.
മറുപടിഇല്ലാതാക്കൂഅവള് കല്ലിവല്ലി.
പുതിയതിന്റെ പിറകെ പോകൂ..
ആശംസകള്‍.
നിരാശാകാമുകൻ എന്ന പേര് കേട്ട് പെൺപക്ഷത്തെ പ്രതിനിധീകരിച്ച് പരിഹസിച്ച് ചിരിക്കാൻ വന്നതായിരുന്നു.
മറുപടിഇല്ലാതാക്കൂപക്ഷെ ആ മുഖം കാണാത്തതുകൊണ്ട് ചെയ്തില്ല.
"അതുവഴി അവള്‍ക്കു നഷ്ടമായ വസന്തത്തെ ഓര്‍ത്തും വിലപിക്കണം.."ഇതു കേട്ടപ്പോൾ ഭാവിയിലും ചെയ്യേണ്ടെന്നു വെച്ചു.
"അവളെ തന്നെ ധ്യാനിച്ചുകൊണ്ടിരിപ്പായി"
അതിനിടയ്ക്കാണോ ഈ profile photo എടുത്തത്?
"4200 രൂപ വിലയുള്ള "
അത്രേള്ളോ?
അടുത്ത വിലാപത്തിനായി
'രമേശേട്ടന്റെ' മൊളെ suggest ചെയ്യുന്നു.
നിന്റെ കണ്ണുകളിൽ
മറുപടിഇല്ലാതാക്കൂമഴയുടെ സ്ഫടികക്ഷേത്രം ഉയരുന്നു.
ജലാരൂഡനായ സൂര്യൻ
കൃഷ്ണമണികളെ പ്രദക്ഷിണം വയ്ക്കുന്നു.
പ്രാചീനലിപികളുടെ ക്ലാവുഗോപുരം കടന്ന്
നീ രാത്രിയിലേക്ക് വിസ്മരിക്കപ്പെടുന്നു.
പുകമൂടിയ തെരുവുകളിൽ
ചിലന്തിവലയിൽ പൊതിഞ്ഞ്
ഞാൻ ഉപേക്ഷിക്കപ്പെടുന്നു.
(കാമുകന്റെ ഡയറി- ചുള്ളിക്കാട്)
പുതിയ ലക്കം അകം മാസികയിൽ യൂക്കിയോ മിഷിമയുടെ ഒരു കഥ വന്നിട്ടുണ്ട്. ഉടവാളും കഠാരയും. വായിക്കൂ. പിന്നെ പദ്മരാജന്റെ ലോലയും.
എഴുത്ത് നന്നായി.
ഞാനും
മറുപടിഇല്ലാതാക്കൂഅവളും
ഞാനോരു അവശകാമുകൻ
താങ്കളുടെ ദു:ഖത്തിൽ ആത്മാർത്ഥമായി പങ്കു ചേരുന്നു, ഈശ്വരാ, ആർക്കും ഈ ഗതി വരുത്തല്ലേ. ശ്രീ സുരേഷ് നിർദ്ദേശിച്ച മരുന്നുകൾ മറക്കാതെ വാങ്ങിക്കഴിക്കുമല്ലോ.
മറുപടിഇല്ലാതാക്കൂjeevithathinte vazhitharakalil evideyenkilum vachu ee pranayathinte vila manassilakkum..........
മറുപടിഇല്ലാതാക്കൂവഴിപോക്കന്:സ്നേഹിക്കുന്നതിന്‍റെ സുഖം ഒന്നു വേറെ തന്നെയാ..
മറുപടിഇല്ലാതാക്കൂകടപ്പുറത്തെ പാറപ്പുറത്ത് കയറിയിരിക്കുന്ന കാമുകന്മാരെ കണ്ടു..
ആദില:പ്രണയം നഷ്ട്ടപ്പെടുമ്പോഴാണ് അത് നമ്മുടെ മനസ്സില്‍ എന്നെന്നും ജീവിക്കുക..ശരിയാണ്..എനിക്കും അങ്ങനെ തോന്നുന്നു...
ബി സ്റ്റുഡിയോ:അവളെ വഞ്ചിക്കാന്‍ എനിക്കാവില്ല..
എനിക്കവളെ സ്നേഹിക്കാന്‍ മാത്രേ അറിയൂ..
വികാരിയച്ചന്‍:തന്നെ..തന്നെ..
കണ്ണൂരാന്‍:പുതിയതിന്‍റെ പിറകെ പോകുന്നില്ല..
ഓള്‍ഡ് ഈസ് ഗോള്‍ഡ് എന്നല്ലേ..?
@ലിഡിയ:പരിഹസിക്കാരുന്നല്ലോ..?അല്ലെങ്കിലും നിങ്ങളിങ്ങനെയാ..
മറുപടിഇല്ലാതാക്കൂ4200 പോര അല്ലെ..?നിങ്ങള്‍ക്ക് ഒന്നും മതി വരില്ലല്ലോ...?
@സുരേഷ്:ഗൌരവമാര്‍ന്ന അഭിപ്രായത്തിനു ഒത്തിരി നന്ദി..അത് സംഘടിപ്പിക്കാം..
@sm sadique:ഇതാ യൂണിയനില്‍ ഒരാള്‍ കൂടി..
@ശ്രീനാഥന്‍:എന്നെ ആശ്വസിപ്പിച്ചതിനു നന്ദി..മരുന്ന് കഴിച്ചു കൊള്ളാം..
@ജയരാജ്:നഷ്ട പ്രണയത്തിന്‍റെ മുറിവ് കാലത്തിനു പോലും മായ്ക്കാന്‍ ആവില്ല..
എല്ലാവര്‍ക്കും ഒരായിരം നന്ദി..
വായിച്ചതിനും അഭിപ്രായം പറഞ്ഞതിനും..
വീണ്ടും വരുമെന്നും പ്രതീക്ഷിക്കുന്നു..
മകനെ, ഗൌതം മേനോന്റെ വാരണം ആയിരത്തിലും, വിന്നൈ താണ്ടി വരുവായ-യിലും പ്രണയം നഷ്ടമാകുമ്പോള്‍ കാമുകന്‍ അതിനെ എടുക്കുന്നത് രണ്ടു വിധത്തില... എങ്ങിനെ വേണം എന്ന് നിരാശന്‍ തന്നെ തീരുമാനിക്കുക...
മറുപടിഇല്ലാതാക്കൂആയിരം ആണുങ്ങള്‍ക്ക് 1040 പെണ്ണുങ്ങളുള്ള കേരളത്തില്‍ നിന്ന് ഇങ്ങനൊരു വിലാപമോ?
മറുപടിഇല്ലാതാക്കൂഛായ്, മ്ലേച്ചം!!
കര്‍ത്താവേ ഈ ആത്മാവിനു കൂട്ടായിരിക്കേണമേ
മറുപടിഇല്ലാതാക്കൂപോയി പ്രേമം ഫോര്‍ ഡമ്മീസ് വായിച്ചു പഠിക്കൂ
ഹഹഹ കൊള്ളാം
മറുപടിഇല്ലാതാക്കൂ