2010, മേയ് 25, ചൊവ്വാഴ്ച

ഒരു പാവം പെണ്‍കുട്ടി...

അവനെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ എന്നും ഉള്ളില്‍ ഒരു നീറ്റല്‍ ആണ്....അതോടൊപ്പം ആ പാവം പെണ്‍കുട്ടിയെക്കുറിച്ചും...

എട്ടാംക്ലാസ് മുതല്‍ അവന്‍ എന്‍റെ ഉറ്റ സുഹൃത്തായിരുന്നു...അവളും.നിഷ്കളങ്കനായ ആ സുഹൃത്ത്‌ ഇന്ന് ഞങ്ങളോടോത്തില്ല....പ്രണയവും നൊമ്പരങ്ങളുമില്ലാത്ത ലോകത്തേയ്ക്ക്, സ്വപ്നങ്ങളും പ്രതീക്ഷകളും ബാക്കിവച്ച് അവന്‍ യാത്രയായി...

പ്രിയ സുഹൃത്തേ,,നീ എവിടെയായിരുന്നാലും എന്നും ഞാന്‍ നിനക്ക് വേണ്ടി പ്രാര്‍ഥിക്കും...എന്നും.

അവനു ഒരു ഇഷ്ടം ഉണ്ടായിരുന്നു.ഒരു ചെറിയ ഇഷ്ടം.തൊട്ടടുത്ത ക്ലാസ്സിലെ ഒരു കൂട്ടുകാരിയോട്...
എന്നാല്‍ അവന്‍റെ കൗമാരപ്രണയം അത്രമേല്‍ നിസ്സഹായവും നൊമ്പരങ്ങള്‍ മാത്രം നിറഞ്ഞതും ആയിരുന്നു.അവന്‍റെ ഉള്ളിലെ ഇഷ്ടം അവന്‍ അവളോട്‌ തുറന്നു പറഞ്ഞു..ഒന്നല്ല,അനേകായിരം തവണ..
എല്ലായ്പ്പോഴും അവള്‍ അത് നിരസിച്ചു.കാരണമേതും കൂടാതെ...അതവന്‍റെ മനസ്സിനെ ഏറെ മുറിവേല്‍പ്പിച്ചിരുന്നു.ഓരോ തവണയും ഒട്ടേറെ പ്രതീക്ഷകളോടെ അവന്‍ അവളെ സമീപിച്ചു.അപ്പോഴൊക്കെയും അവള്‍ അവനെ വീണ്ടും നിരാശപ്പെടുത്തി.പലതവണ ഇതാവര്‍ത്തിച്ചു.
ഒരിക്കല്‍ കൈയ്യില്‍ ഒരു തുന്നിക്കെട്ടുമായാണ് അവന്‍ വന്നത്.പ്രണയത്തിന്‍റെ തീവ്രതയില്‍ അവന്‍ കൈയ്യിലെ ഞരമ്പ്‌ മുറിക്കുവാന്‍ ശ്രമിച്ചുവത്രേ.മാത്രമല്ല,അവളുടെ പേര് കൈത്തണ്ടയില്‍ ബ്ലേഡ് കൊണ്ട് ഒരല്‍പ്പം വലുതായി കോറിവച്ചിരിക്കുന്നു.ഇത് ഞങ്ങളെ ഒരുപാട് വിഷമിപ്പിച്ചു.ഞാനും ഒരു സുഹൃത്തും അവളെ കണ്ടു സംസാരിച്ചു.അവന്‍ ഇപ്പോള്‍ കാണിച്ച അവിവേകം അടക്കം പറഞ്ഞ് അവളുടെ മനസ്സ് മാറ്റാന്‍ പറ്റുമോ എന്നൊരു ശ്രമം.എന്നാല്‍ നമുക്കൊരിക്കലും മറ്റുള്ളവരുടെ സ്നേഹം ബലമായി പിടിച്ചു വാങ്ങാന്‍ പറ്റില്ലല്ലോ.അവള്‍ക്കവനെ ഒരിക്കലും സ്നേഹിക്കുവാന്‍ കഴിയുമായിരുന്നില്ല.ഞങ്ങള്‍ അവനെക്കുറിച്ച് പറയുന്തോറും അവള്‍ ദേഷ്യപ്പെട്ടു.എന്നെ വെറുതെ വിടണമെന്ന്‌ അവനോട് പറയാന്‍ പറഞ്ഞ് കരഞ്ഞു കൊണ്ട് അവള്‍ അവിടെ നിന്നും ഓടിപ്പോയി.അങ്ങനെ ഞങ്ങളുടെ ആ പ്രതീക്ഷയും അവസാനിച്ചു.പിന്നീട് അവനെ ഉപദേശിക്കാനായി ശ്രമം.എന്നാല്‍ അവന്‍ അപ്പോഴും പ്രതീക്ഷയിലായിരുന്നു.

ഒരിക്കല്‍ കമ്പ്യൂട്ടര്‍ ക്ലാസ്സില്‍വച്ച് മൈക്രോസോഫ്റ്റ് പവര്‍പോയിന്റില്‍ അവന്‍ തയ്യാറാക്കിയ സ്ലൈഡ്ഷോ അധ്യാപകരെ പോലും ഞെട്ടിച്ചുകളഞ്ഞു.സൌണ്ട് റെക്കോര്‍ഡ്‌ ചെയ്യാന്‍ പഠിപ്പിക്കുമ്പോള്‍ അവളുടെ പേര് അവന്‍ ഉറക്കെ വിളിച്ചു പറഞ്ഞു.അധ്യാപകര്‍ അവനെ ശാസിച്ചു.രണ്ടു പേരുടെയും വീട്ടില്‍ അറിയുവാനും അത് ഇടയായി.അവളുടെ സഹോദരന്‍ അവനെ താക്കീത്ചെയ്തപ്പോഴും അവന്‍ പതറിയില്ല.അപ്പോഴും ആത്മവിശ്വാസത്തില്‍ ആയിരുന്നു അവന്‍.പിന്നീട് അവള്‍ അവനെ തീരേ ഗൌനിക്കതെയായി.അവന്‍റെ നിഴല്‍വെട്ടം കാണുമ്പോഴേക്കും അവള്‍ ഓടിക്കളയും.അവള്‍ അവനെ എത്രമാത്രം വെറുക്കാന്‍ തുടങ്ങിയോ,അത്രമേല്‍ അവന്‍ അവളെ കൂടുതല്‍ സ്നേഹിക്കാനും തുടങ്ങി.വൈകിയാണെങ്കിലും ഒരുനാള്‍ അവള്‍ തന്‍റെ ഇഷ്ടം അംഗീകരിക്കുമെന്ന പ്രതീക്ഷയില്‍ അവന്‍ കാത്തിരുന്നു..

എസ്‌.എസ്.എല്‍.സി.എക്സാം കഴിഞ്ഞു..എല്ലാവരും യാത്ര ചൊല്ലി പിരിഞ്ഞു.ഗ്രൂപ്പ്‌ ഫോട്ടോ എടുക്കുമ്പോള്‍ അവളുടെ തൊട്ടടുത്ത്‌ നില്‍ക്കാന്‍ അവന്‍ കുറെ ശ്രമിച്ചു.ആ ഫോട്ടോയില്‍ അവളുടെ തൊട്ടു പിറകില്‍ അവനുണ്ട്.

പിന്നീട് അവര്‍ രണ്ടു പേരും അതെ സ്കൂളില്‍ പ്ലസ്‌വണ്ണിനു ചേര്‍ന്നു.ഞാന്‍ മറ്റൊരിടത്തും.
അവന്‍റെ കാര്യങ്ങളൊക്കെ പഴയ പോലെ തന്നെയാണെന്നു കൂട്ടുകാര്‍ പറഞ്ഞ് അറിഞ്ഞു.ഇടയ്ക്ക് കാണുമ്പോഴോക്കെയും അവളെക്കുറിച്ച് അവന്‍ പറയുമായിരുന്നു..തന്‍റെ കാത്തിരുപ്പ് വെറുതെ ആകുമോ എന്നായിരുന്നു അവന്‍ എന്നോട് ചോദിച്ചത്...
ഇല്ലെടാ,,ഒരുനാള്‍ അവള്‍ നിന്‍റെതു മാത്രം ആകുമെന്ന് ഞാന്‍ അവനെ ആശ്വസിപ്പിക്കാന്‍ വേണ്ടി പറഞ്ഞു.
കുറെ നാളുകള്‍ക്കുശേഷം രണ്ടാം വര്‍ഷമോഡല്‍ എക്സാം നടക്കുമ്പോള്‍ എന്നെ തേടിയെത്തിയ വാര്‍ത്ത തീര്‍ത്തും അപ്രതീക്ഷിതമായിരുന്നു.ഒരു അപകടത്തില്‍ പെട്ട്, ഞങ്ങളെയൊക്കെ ഇവിടെ തനിച്ചാക്കി അവന്‍ പോയി.സ്വപങ്ങലോക്കെയും ബാക്കിവച്ച്...
എക്സാം പോലും എഴുതാതെ ഞാന്‍ അവന്‍റെ വീട്ടിലേക്കു പാഞ്ഞു.വഴിയിലുടനീളം അവന്‍റെ ചിരിക്കുന്ന ചിത്രം ഉള്ള പോസ്റ്റര്‍ പതിച്ചിരുന്നു...ഒരു നാടിന്‍റെ മുഴുവന്‍ കണ്ണിലുണ്ണിയായിരുന്നു അവന്‍.കുളിപ്പിച്ച്,ഒരു രാജകുമാരനെ പോലെ കിടത്തിയിരിക്കുന്ന അവന്‍റെ ചേതനയറ്റ മുഖത്തെയ്ക്ക് ഒന്ന് നോക്കാന്‍ പോലും ആകാതെ ഞാന്‍ അവിടെ തന്നെ നിന്നു.പള്ളിയില്‍ ശവസംസ്കാരശുശ്രൂഷകള്‍ നടക്കുമ്പോള്‍ പെണ്‍കുട്ടികളടക്കം പലരും തളര്‍ന്നു വീഴുന്നത് കാണാമായിരുന്നു.
അതെ,അവന്‍റെ വേര്‍പാട് ഞങ്ങളെ അത്രമേല്‍ തളര്‍ത്തിയിരുന്നു.കളിച്ചു ചിരിച്ച്,പ്രണയത്തിന്‍റെ നൊമ്പരവും ഉള്ളിലോതുക്കി എപ്പോഴും ഞങ്ങളുടെ കൂടെ ഉണ്ടായിരുന്ന പ്രിയപ്പെട്ട സുഹൃത്തിന്‍റെ വേര്‍പാട് ഞങ്ങള്‍ക്ക് താങ്ങാവുന്നതിലുമധികമായിരുന്നു.
ജീവിച്ചു കൊതി തീരും മുന്‍പേ കൊഴിഞ്ഞു പോയ ഒരു പുഷ്പം,അതായിരുന്നു അവന്‍.

കല്ലരയ്ക്കരികില്‍ അല്‍പ്പനേരം കൂടി ഞാന്‍ നിന്നു,അവനു വേണ്ടി പ്രാര്‍ത്ഥിച്ചുകൊണ്ട്.
തിരിച്ചു പോകാന്‍ ബസ്‌ കാത്തു നില്‍ക്കുമ്പോള്‍ ഒരു ജീപ്പ് സമീപം നിര്‍ത്തി.അതില്‍ പഴയ കൂട്ടുകാര്‍ ആയിരുന്നു.അവന്‍റെ ഇപ്പോഴത്തെ സഹപാഠികളും.ഞാനും അതില്‍ കയറി.
അവന്‍റെ വേര്‍പാടിന്‍റെ വേദന മായുംമുമ്പേ ആ കാഴ്ചയും എന്നെ തളര്‍ത്തി.
അവനേറെയിഷ്ടപ്പെട്ട,എന്നാല്‍ ഒരിക്കല്‍ പോലും അവന്‍റെ ഇഷ്ടത്തെ അംഗീകരിക്കാതെ,അവന്‍റെ കുഞ്ഞു മനസ്സിനെ ഏറെ മുറിവേല്‍പ്പിച്ച ആ പെണ്‍കുട്ടി,ആകെ കരഞ്ഞ്,വാടിത്തളര്‍ന്ന്,അവന്‍റെ ചിരിക്കുന്ന ചിത്രമുള്ള പോസ്റ്റര്‍ തന്‍റെ വിറയ്ക്കുന്ന ഉള്ളംകയ്യില്‍വച്ച് അതില്‍ത്തന്നെ ഉറ്റുനോക്കുകയാണ്..
ഒന്നും ഉരിയാടാനാവാതെ....
അവന്‍റെ വേര്‍പാട്‌ സൃഷ്ടിച്ച വേദനയില്‍ നീറിനീറിക്കരഞ്ഞ്...
കുറ്റബോധത്താല്‍ ആവണം അവളുടെ ശിരസ്സ് താണിരുന്നു...
പ്രിയപ്പെട്ട കൂട്ടുകാരി,നിന്‍റെ മനസ്സ് അപ്പോള്‍ എത്രമാത്രം വേദനിച്ചിരിക്കും...
ഒന്നും മനപൂര്‍വ്വം ആയിരുന്നില്ലെങ്കിലും അവന്‍ നിനക്ക് മാപ്പ് തരും...
കാരണം അവനു നിന്നെ സ്നേഹിക്കാന്‍ മാത്രമേ അറിയുമായിരുന്നുള്ളൂ...
അതുകൊണ്ടായിരുന്നു നീ ഓരോതവണ വഴക്ക് പറയുമ്പോഴും അവനതു ഉള്ളില്‍ ഒതുക്കിയത്...അവന്‍റെ ഉള്ളു നിറയെ നിന്നോടുള്ള സ്നേഹം മാത്രം ആയിരുന്നു..
അവനു നിന്നോട് ഒട്ടും ദേഷ്യം ഇല്ല..അവനെ സ്നേഹിക്കാന്‍ പഠിപ്പിച്ചത് നീയായിരുന്നു.നീ കരഞ്ഞാല്‍ അവനു വിഷമം ആകും,അതുകൊണ്ട് കരയരുത്..
എന്തോ എന്‍റെ മനസ്സ് അങ്ങനെ പറഞ്ഞു.

അവന്‍റെ വേര്‍പാട് അവളെ മാനസികമായി വളരെയധികം തളര്‍ത്തി എന്ന് പിനീട് അറിഞ്ഞു.അവന്‍റെ ഇഷ്ടത്തെ നിരസിച്ചതിന് പലരും കുറ്റപ്പെടുത്തിയതും അവളെ ഏറെ വിഷമിപ്പിച്ചു കാണും..
ഞാന്‍ അവളെ പിന്നീട് കണ്ടിട്ടില്ല..ഉപരിപഠനത്തിനായി ദൂരെ എവിടെയോ പോയി.
അവന്‍റെ ആദ്യ ചരമ വാര്‍ഷിക ദിനത്തില്‍ കല്ലറയില്‍ പൂക്കള്‍ അര്‍പ്പിച്ചു പ്രാര്‍ത്ഥിക്കുവാന്‍ അവളും വന്നു എന്നു കേട്ടു..

സ്വപ്നങ്ങളും പ്രതീക്ഷകളും ബാക്കിവച്ച് എവിടെയോ പോയി മറഞ്ഞ പ്രിയ സുഹൃത്തേ...
നിന്നെപ്പോലെ അവളും ഒരു പാവം ആയിരുന്നെടാ..
സ്നേഹിക്കുവാന്‍ മാത്രം അറിയാവുന്ന ഒരു പാവം....

27 അഭിപ്രായങ്ങൾ:

  1. "സ്വപ്നങ്ങളും പ്രതീക്ഷകളും ബാക്കിവച്ച് എവിടെയോ പോയി മറഞ്ഞ പ്രിയ സുഹൃത്തേ...
    നിന്നെപ്പോലെ അവളും ഒരു പാവം ആയിരുന്നെടാ..
    സ്നേഹിക്കുവാന്‍ മാത്രം അറിയാവുന്ന ഒരു പാവം.... "

    ഇതെല്ലാം കണ്ട് അവന്റെ ആത്മാവ് സന്തോഷിക്കുന്നുണ്ടാവും അല്ലേ.

    മറുപടിഇല്ലാതാക്കൂ
  2. അജ്ഞാതന്‍2010, മേയ് 26 12:11 AM

    ഒരു വേദന പങ്കിട്ടപ്പോള്‍ തിരിച്ചും ഒരു വേദന തന്നുല്ലേ ??...രണ്ടും പേരുടെയും പോസ്റ്റിന്റെ ഇതിവൃത്തം ഒന്ന് തന്നെ ....അകാലത്തില്‍ പൊലിഞ്ഞു പോയ രണ്ടു ജീവിതങ്ങള്‍ ....പ്രാര്‍ഥനാ നിര്‍ഭരമായ അശ്രുപുഷ്പ്പങ്ങള്‍ മാത്രം ....

    മറുപടിഇല്ലാതാക്കൂ
  3. കൌമാര പ്രണയം ….! വേദന തന്നെ . അവളെ ഒരിക്കലും കുറ്റം പറയാന്‍ പറ്റില്ല കൊച്ചുകുട്ടിയായിരുന്നില്ലെ അവള്‍ പ്രേമിച്ചു നടക്കാനുള്ള പ്രായം അവള്‍ക്കായിരുന്നില്ലല്ലോ..!

    മറുപടിഇല്ലാതാക്കൂ
  4. നിരാശാ കാമുകാ...
    പേര് പോലെ തന്നെ. ജീവിതം മുഴുവന്‍ നിരാശ ഏറ്റുവാങ്ങി അവന്‍ യാത്രയായി അല്ലെ.
    നല്ല അവതരണം.

    മറുപടിഇല്ലാതാക്കൂ
  5. ഒരു പാട് സങ്കടായി
    >>> കുളിപ്പിച്ച്, ഒരു രാജകുമാരനെ പോലെ കിടത്തിയിരിക്കുന്ന അവന്‍റെ ചേതനയറ്റ മുഖത്തെയ്ക്ക് ഒന്ന് നോക്കാന്‍ പോലും ആകാതെ <<< ഈ വരികള്‍ എനിക്ക് മുഴുമിപ്പിക്കാന്‍ കുറേ സമയം എടുത്തു. കൂട്ടുകാരുടെ വേര്‍പാട് അത് ഒരിക്കലും താങ്ങാന്‍ പറ്റില്ലാ.. ആര്‍ക്കും

    മറുപടിഇല്ലാതാക്കൂ
  6. കഥ നന്നായി മാഷെ
    വായിച്ചപോള്‍ വിഷമം തോന്നി .

    മറുപടിഇല്ലാതാക്കൂ
  7. ഭ്രാന്തമായ പ്രണയം പലരെയും മുറിവേല്‍പ്പിക്കുന്നു....

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ithu sathyamanuuuuuuuuuuuu, orikkal aathmarthamayi snehichu poyal pineedu orikkalum thirike varan kazhiyilla.........

      ഇല്ലാതാക്കൂ
  8. അഭിപ്രായം പറഞ്ഞ എല്ലാവര്‍ക്കും നന്ദി..
    ബിസ്റ്റുഡിയോയും ഒഴാക്കനും പറഞ്ഞത് പോലെ ഇതെല്ലാം കണ്ടു അവന്‍റെ ആത്മാവ് സന്തോഷിക്കുന്നുണ്ടാവുമെന്നു ഞാനും കരുതുന്നു.
    ആദില,രണ്ടും പേരുടെയും പോസ്റ്റിന്റെ ഇതിവൃത്തം ഒന്ന് തന്നെയാണല്ലോ..
    ഹംസ പറഞ്ഞത് ശരിയാണ്.കൌമാര പ്രണയം അത്രമേല്‍ നിസ്സഹായമാണ്.
    അവന്‍റെ അന്നത്തെ ജീവിതം മുഴുവന്‍ നിരാശ നിറഞ്ഞതായിരുന്നു.ഒരിക്കല്‍ പോലും അവളില്‍ നിന്നും പ്രതീക്ഷിച്ച മറുപടി അവനു കിട്ടിയിട്ടില്ല.സുള്‍ഫിക്കും,നിതിനും,
    ഹാഷിമിനും,അഭിക്കും,രവീനയ്ക്കും,നൌഷുവിനുംഎല്ലാവര്‍ക്കും ഒരായിരം നന്ദി..
    നിങ്ങളുടെ ഈ അനുഗ്രഹങ്ങളും പ്രോത്സാഹനങ്ങളും ഇനിയും നന്നായി എഴുതാന്‍ എനിക്ക് പ്രചോദനമാവുന്നു.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. Ee lokathu parasparam ariyatheyum parayatheyum poya ethra pranayangal undaku,,,,,,,,, ee kadhayil paranja penkutty innum ennum orupadu vishamikkum oro nimishavum avane kurichu aval orkunundaku,,,,,

      ഇല്ലാതാക്കൂ
  9. വായിച്ചപ്പോള്‍ നിരാശ അല്ല നൊമ്പരമാണ് ഉണ്ടായത്!!

    മറുപടിഇല്ലാതാക്കൂ
  10. നിരാശാകാമുകൻ നിരാശപ്പെടുത്തിയില്ല.
    കൂടുതൽ എഴുതൂ!

    മറുപടിഇല്ലാതാക്കൂ
  11. പ്രണയത്തിന്റെ മധുരം പലപ്പോഴും ഇത് പോലെ മനസ്സ് നീറ്റുന്ന
    ഒരനുഭവത്തിലേക്ക് പരിണമിക്കും..
    മറക്കാനാവാത്ത ഒരു മുറിവായ് ആ പെണ്‍കുട്ടിക്കും കൂട്ടുകാര്‍ക്കും
    മണ്‍മറഞ്ഞ ആ സ്നേഹിതന്റെ ഓര്‍മ്മകള്‍ ഹൃദയത്തില്‍ നിലനില്‍ക്കും.
    താങ്കളുടെ ഹൃദയനൊമ്പരം ഇപ്പോള്‍ ഞങ്ങള്‍ കൂടി പങ്കുവെക്കുന്നു..
    വല്ലാത്ത വേദനയോടെ...

    മറുപടിഇല്ലാതാക്കൂ
  12. തിരിച്ചറിയാതെ പോകുന്ന പ്രണയം വേദനയാണ് .നഷ്ടപെട്ട പ്രണയം തീരാത്ത നൊമ്പരവും ...ഇവിടെയാണ് മനുഷ്യന്‍ വേദനയും നൊമ്പരവും തമ്മിലുള്ള അകലം തിരിച്ചറിയുന്നത് ...



    എനിക്കും ഒരു കൂട്ടുകാരന്‍ ...പ്ലസ്‌ ടു പരീക്ഷ എഴുതികഴിഞ്ഞുള്ള ആദ്യത്തെ ദു:ഖ വെള്ളിയാഴ്ച യേശുവിന്റെ രൂപം കെട്ടിയുള്ള പ്രദിക്ഷണം കഴിഞ്ഞു മേയ്കപ് കഴുകി കളയാനായി അവനേറ്റവും പരിചിതമായ ,ഞങ്ങളുടെ സ്കൂളിനു തൊട്ടുമുന്നിലുള്ള കുളത്തില്‍ ഇറങ്ങിയതാണ് ....
    പിനീട് ഞങ്ങള്‍ കൂട്ടുകാര്‍ കാണുന്നത് അവന്‍റെ വിറങ്ങലിച്ച ശരീരമാണ് ...

    മറുപടിഇല്ലാതാക്കൂ
  13. വല്ലാത്തൊരു നീറല്‍ ഇത് വായിച്ചു തീര്‍ന്നപ്പോള്‍ .നല്ല അവതരണം

    മറുപടിഇല്ലാതാക്കൂ
  14. ഒത്തിരി നന്ദി..സിബു നൂറനാട്,ഡോ.ജയന്‍,നൌഷാദ് അകമ്പാടം,എകാന്തതയുടെ കാമുകി,dr.faust's cousin....
    അകമ്പാടം..മറക്കാനാവാത്ത ഒരു മുറിവ്‌ തന്നെയാണ് അവന്‍റെ വേര്‍പാട്‌ ഞങ്ങളില്‍ സൃഷ്ട്ടിച്ചത്..
    ആ മുറിവ്‌ ഉണങ്ങാന്‍ കാലമേറെ എടുക്കും..
    എകാന്തതയുടെ കാമുകി പറഞ്ഞതു പോലെ തിരിച്ചറിയാതെ പോകുന്ന പ്രണയം വേദന തന്നെയാണ്..ആ വേദന ഉള്ളില്‍ ഉള്ളില്‍ ഒതുക്കിയാണ് അവന്‍ പോയതും..
    കൂട്ടുകാരിയുടെ കൂട്ടുകാരന് വേണ്ടി ഞാനും പ്രാര്‍ഥിക്കുന്നു..
    ഡോ.ജയന്‍,dr.faust's cousin പ്രോത്സാഹനങ്ങള്‍ക്ക് ഒരായിരം നന്ദി..

    മറുപടിഇല്ലാതാക്കൂ
  15. നല്ല എഴുത്താണ് കേട്ടോ. വാക്കുകള്‍ അടുക്കി പാരഗ്രാഫ് തിരിച്ച് എഴുതിയാല്‍ കാണാനും വായിക്കാനും സുഖമായിരിക്കും. ആശംസകള്‍.

    മറുപടിഇല്ലാതാക്കൂ
  16. അവന്‍ യാത്രയായി എങ്കിലും അവന്റെ സ്നേഹം മരിക്കുന്നില്ലല്ലോ.....

    മറുപടിഇല്ലാതാക്കൂ
  17. കൌമാര പ്രണയങ്ങളില്‍ ഇങ്ങനെ എന്തെല്ലാം അനുഭവങ്ങള്‍. ഏതായാലും ആ പ്രണയത്തിന്റെ പേരില്‍ അവിവേകം ഒന്നും കാട്ടിയല്ലല്ലോ ആ കുട്ടി മരിച്ചത് എന്ന് ആശ്വസിക്കാം. കാമുകന്‍ നന്നായി എഴുതിയി കേട്ടോ. അഭിനന്ദനങ്ങള്‍.

    മറുപടിഇല്ലാതാക്കൂ
  18. @കുമാരന്‍..കുമാരസംഭവങ്ങള്‍ ഒക്കെ വായിച്ചാണ് ബൂലോകം എന്താണെന്നു തന്നെ അറിഞ്ഞത്..ബൂലോകത്തെ മുടിചൂടാമന്നന്മാരില്‍ ഒരാളായ കുമാരന്‍ മാഷിന്‍റെ പ്രോത്സാഹനത്തിനു
    ഒരായിരം നന്ദി.
    @ഏകാന്തതയുടെ കാമുകി.ലെയൌട്ട് കുഴപ്പമില്ല അല്ലെ...?
    @ഒറ്റയാന്‍..അതെ മരണത്തിനു പോലും തോല്‍പ്പിക്കാനാവാത്തതാണ് സ്നേഹം..
    @അപ്പുമാഷ്‌.ഈ ബ്ലോഗ്‌ തുടങ്ങിയത് തന്നെ ആദ്യാക്ഷരി ഉള്ളതുകൊണ്ടാണ്..നിങ്ങളെ പോലെയുള്ളവരുടെ പ്രോത്സാഹനം തുടര്‍ന്നുമുണ്ടാകുമെന്നു പ്രതീക്ഷിക്കുന്നു..
    ഈ പോസ്റ്റില്‍ അഭിപ്രായം പറഞ്ഞ എല്ലാവര്‍ക്കും ഒരിക്കല്‍കൂടി നന്ദി...

    മറുപടിഇല്ലാതാക്കൂ
  19. motham love stories analo...kure perkoke rewind cheyan oridam ...kollamtoo
    blade case ..ente oru frnd ...she put her luvers name n her chest...see grls r more strong horrible na...enthyalum vere arkum mole kettichu kodukkan sadhikatha karnam finally she got her luvr...hopes she is fine....

    മറുപടിഇല്ലാതാക്കൂ
  20. ഇവിടെയെന്‍ മൌനം മാത്രം

    മറുപടിഇല്ലാതാക്കൂ
  21. പ്രിയപ്പെട്ട കൂട്ടുകാരന്റെ വേര്‍പാട്...അതിന്റെ വേദന മനസ്സില്‍ എത്രത്തോളം ഉണ്ടാകുമെന്നറിയുന്നവനാണു ഞാനും..വര്‍ഷങ്ങളൊത്തിരി കഴിഞ്ഞിട്ടും ആ വേദന ഇപ്പോഴും ഞാനറിയുന്നു...ഈ പോസ്റ്റ് വായിച്ചപ്പോള്‍ ആ വേദന കുറച്ച് കൂടി കഠിനമായി...
    മിഴികള്‍ നിറഞ്ഞു...

    മറുപടിഇല്ലാതാക്കൂ

കാമുകവിലാപം നന്നാവുന്നുണ്ടെങ്കില്‍ പറയണേ......?