ഒടുവില്‍ വിട പറയുവാന്‍ സമയമായി.സ്നേഹത്തിന്‍റെ ഭാഷയില്‍ നിനക്ക് യാത്രാമൊഴികള്‍ നേരാനുള്ള സമയം.
ജീവിതം എപ്പോഴും അപ്രതീക്ഷിതമായതെന്തോ നമുക്കായി കരുതി വയ്ക്കും എന്ന് എവിടെയോ വായിച്ചു......ശരിക്കും....
നിന്‍റെ ചുണ്ടുകള്‍ക്ക് കള്ളം പറയാനാവില്ലെന്നു വിശ്വസിക്കാനാണ് എനിക്കെന്നുമിഷ്ടം.
അങ്ങനെയെങ്കില്‍ വാതോരാതെ സംസാരിക്കുന്ന അനേകം സുഹൃത്തുക്കളെക്കാള്‍ ഒരു പുഞ്ചിരിയില്‍ സ്നേഹം ഒളിപ്പിക്കുന്ന തന്നോട് എനിക്ക് കൂടുതല്‍ ബഹുമാനം തോന്നിയിട്ടുണ്ട്.ഇഷ്ടവും.
എന്നിട്ടും നീ സ്വീകരിക്കാതെ പോയ ഒരു ഒഴിഞ്ഞ സമ്മാനമായിരുന്നു എന്‍റെ സ്നേഹം.
ഇപ്പോള്‍ ഞാന്‍ ഒറ്റയ്ക്കാണ്..മനപൂര്‍വം തീര്‍ത്ത അതിര്‍വരമ്പുകള്‍....ചുറ്റിലും വര്‍ണ്ണങ്ങള്‍ ചിതറി വീഴുമ്പോഴും ഞാനിവിടെ തനിച്ചു നില്‍ക്കുന്നു....നിന്‍റെ സാമീപ്യം എന്നും ഒരാശ്വാസം ആയിരുന്നു.
പാദുകം മുറുക്കി പടിയിറങ്ങുമ്പോഴും തിരിഞ്ഞു നില്‍ക്കവേ എന്‍റെ ചുണ്ടുകള്‍ മന്ത്രിക്കുക നന്ദി എന്നാവും....
മനസ്സ് കൊണ്ട് ഒത്തിരി സ്നേഹിക്കുവാന്‍ അവസരം തന്നതിന്....
നിന്‍റെ ഹൃദയത്തില്‍ അല്‍പ്പകാലത്തെക്കെങ്കിലും എനിക്ക് ഇടം തന്നതിന്...
ഓര്‍മ്മകളില്‍ എന്നും നിറഞ്ഞു നില്‍ക്കുന്ന വ്യഥാവാഗ്ദാനങ്ങള്‍ ഒന്നുമില്ല..എങ്കിലും കുറെ നാളത്തേക്കെങ്കിലും പൂരിപ്പിക്കാന്‍ കഴിയാതെ പോയ ഒരു മനോഹരമായ സമസ്യ പോലെ താനെന്‍റെ മനസ്സില്‍ ഉണ്ടാകും....
നിന്‍റെ പ്രതീക്ഷകളൊന്നും വൈകി വരാതിരിക്കട്ടെ...
എന്‍റെ സ്വപ്നങ്ങളൊക്കെയും കൊഴിഞ്ഞു പോകുമ്പോഴും നിന്‍റെ മോഹങ്ങള്‍ പൂത്തുലയട്ടെ....
ഇലത്തുമ്പുകളിലിനിയും പെയ്തുതീരാത്ത മഴത്തുള്ളികള്‍ ബാക്കിയാണ്...അവ പെയ്തൊഴിയാതിരിക്കുവോളം ഇനിയും നമുക്കു കാണണം......അകലുന്നത് മനമില്ലാത്തിടത്തോളം കാലം...
ഈ വേര്‍പാടിന്‍റെ നൊമ്പരമെന്നെ തളര്‍ത്തുമ്പോഴും, നിന്‍റെ പുഞ്ചിരിയെ തെറ്റിദ്ധരിച്ച ആ ദുര്‍ബല നിമിഷത്തെ ശപിക്കുമ്പോഴും ഒരു വേള കൊതിച്ചു പോവുകയാണ്.....
പ്രിയപ്പെട്ട കൂട്ടുകാരി......
നിന്‍റെ മടങ്ങി വരവിനായി......
സൗഹൃദത്തിന്‍റെ പഴയ പൂച്ചെണ്ടുകളുമായെങ്കിലും എന്‍റെ നെഞ്ചിലെ നോവിന്‍റെ തീയണയ്ക്കുവാന്‍......
പ്രണയത്തിന്റെ വാക്കുകള്‍ക്ക് വിരഹത്തിന്റെ വേദന
മറുപടിഇല്ലാതാക്കൂവിടപറയാന് നേരം എന്റെ പ്രണയം നിനക്കെന്ന് പറയാന്‍
മറന്നു പോയവന്റെ തീരാദു:ഖത്തിന്റെ പെരുമഴ..
വരികളില്‍ പ്രണയം മാത്രമല്ല..വേണ്ടുവോളം കവിതയുമുണ്ട്!
ഇനിയും എഴുതൂ..
ആശംസകള്‍!
നിന്‍റെ പ്രതീക്ഷകളൊന്നും വൈകി വരാതിരിക്കട്ടെ...
മറുപടിഇല്ലാതാക്കൂഎന്റെ സ്വപ്നങ്ങളൊക്കെയും കൊഴിഞ്ഞു പോകുമ്പോഴും നിന്‍റെ മോഹങ്ങള്‍ പൂത്തുലയട്ടെ...
നന്നാവുന്നു
മറുപടിഇല്ലാതാക്കൂനന്നായി എഴുതുന്നുണ്ട് .ഭാഷയെ പ്രണയത്തില്‍ മാത്രം തളച്ചിടാതിരുന്നെങ്കില്‍ എത്ര നന്നായിരുന്നു ....
മറുപടിഇല്ലാതാക്കൂആശംസകള്ക്ക് ഒത്തിരി നന്ദി..
മറുപടിഇല്ലാതാക്കൂരവീണ പറഞ്ഞത് പോലെ ചെയ്യാന്‍ ശ്രമിക്കാം.
നന്നായിട്ടോ....
മറുപടിഇല്ലാതാക്കൂwww.venalmazha.com
എഴുത്തിനെ നേരത്തെ രവീന പറഞ്ഞ പോലെ, കുറച്ചു പ്രണയത്തില്‍ നിന്നും പുറത്തു കൊണ്ട് വരൂ.
മറുപടിഇല്ലാതാക്കൂനന്നായി എഴുതാനുള്ള കഴിവുണ്ട് ട്ടോ.
@സുല്‍ഫി:ഒത്തിരി ഒത്തിരി നന്ദി..
മറുപടിഇല്ലാതാക്കൂഇതിപ്പോ രണ്ടാമത്തെ ആളാ ഇങ്ങനെ പറയുന്നത്..
ഇതില്‍ പ്രണയത്തെ കുറിച്ച് മാത്രം എഴുതാമെന്നാ കരുതിയേ..അങ്ങനെയല്ലേ പേരും കൊടുത്തത്..നോക്കട്ടെ,ഒന്നുകില്‍ ഇതില്‍ തന്നെ എഴുതും..അല്ലെങ്കില്‍ ഒരു ബ്ലോഗ് കൂടി തുടങ്ങും.
വിരഹം എന്നോ മറന്ന വ്യഥയാണെന്ന് കരുതിയിരുന്നു ഞാന്‍..!
മറുപടിഇല്ലാതാക്കൂഎന്നാല് വിരഹം ചാരം മൂടിയ കനല്‍ ആണെന്ന് വാക്കുകള്‍ ഓര്‍മിപ്പിക്കുന്നു...
തുടര്‍ന്നും എഴുതുക
കാമുക വിലാപത്തില്‍ പ്രണയവും,വിരഹവും മാത്രം എഴുതുക..
ആശംസകള്‍